സാംസങ്ങിനെതിരായ പകര്‍പ്പവകാശ കേസില്‍ ആപ്പിളിന് ജയം

  • സാംസങ്ങിനെതിരായ പകര്‍പ്പവകാശ കേസില്‍ ആപ്പിളിന് ജയം. സാം​സങ്ങ് ക​മ്പ​നി 3677.35 കോ​ടി രൂ​പ ആ​പ്പി​ളി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാണ് യു​എ​സി​ലെ കോ​ട​തി ഉ​ത്ത​ര​വി​ട്ടു
Apple awarded 539m in US patent case against Samsung

സിലിക്കണ്‍ വാലി: സാംസങ്ങിനെതിരായ പകര്‍പ്പവകാശ കേസില്‍ ആപ്പിളിന് ജയം. സാം​സങ്ങ് ക​മ്പ​നി 3677.35 കോ​ടി രൂ​പ ആ​പ്പി​ളി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാണ് യു​എ​സി​ലെ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഐ​ഫോ​ണി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സാം​സങ്ങ് കോ​പ്പി​യ​ടി​ച്ച് തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായ ഗാ​ല​ക്സി​യി​ല്‍ ചേ​ര്‍​ത്തു​വെ​ന്നാ​രോ​പി​ച്ചാണ് ആ​പ്പി​ൾ കേസ് നല്‍കിയത്.

2011 മു​ത​ൽ ഈ കേസ് ആരംഭിച്ചത്. ത​ങ്ങ​ളു​ടെ പേ​റ്റ​ന്‍റ് സാം​സങ്ങ് ലം​ഘി​ച്ചു​വെ​ന്നാ​ണ് ആ​പ്പി​ള്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം സാം​സങ്ങ് നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ ആ​പ്പി​ളി​ന്‍റെ ര​ണ്ട് പേ​റ്റ​ന്‍റു​ക​ൾ സാം​സങ്ങ് ലം​ഘി​ച്ച​താ​യി കോ​ട​തി ക​ണ്ടെ​ത്തി. 

സാ​ന്‍​ജോ​സി​ലെ നോ​ർ​ത്ത​ൺ ക​ലി​ഫോ​ർ​ണി​യ യു​എ​സ് ഡി​സ്ട്രി​ക്ട് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.  2012ല്‍ ​കീ​ഴ്ക്കോ​ട​തി 6825 കോ​ടി രൂ​പ ആ​പ്പി​ളി​ന് ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചി​രു​ന്നു. നീ​ണ്ട വാ​ദ​ത്തി​നൊ​ടു​വി​ൽ 2015ൽ 2730 ​കോ​ടി രൂ​പ​യാ​യി ന​ഷ്ട​പ​രി​ഹാ​ര തു​ക കു​റ​ച്ചി​രു​ന്നു. എന്നാൽ ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളു​ടെ വി​ല്‍​പ്പ​ന കു​തി​ച്ച​തോ​ടെ കൂ​ടു​ത​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക ആ​വ​ശ്യ​പ്പെ​ട്ടു ആ​പ്പി​ൾ വീ​ണ്ടും കോ​ട​തി ക​യ​റു​ക​യാ​യി​രു​ന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios