പുതിയ ഐഫോണിന്‍ ഒരു പ്രശ്നമുണ്ടെന്ന് സമ്മതിച്ച് ആപ്പിള്‍
ബിയജിംഗ്: ആപ്പിളിന്‍റെ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ബാറ്ററിയുടെ പ്രശ്നം സ്ഥിരീകരിച്ച് ആപ്പിള്‍. ചൈനയില്‍ നിന്നാണ് കഴിഞ്ഞ ദിവസം വ്യാപകമായി ഐഫോണിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിനെതിരെ പരാതി ഉയര്‍ന്നത്. ചൈന, ഹോങ്കോങ്ങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ ആറ് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് ആപ്പിള്‍ തന്നെ പറയുന്നത്.
എന്നാല്‍ ഫോണിന്‍റെ ബാറ്ററി വലുതായി ഫോണിന്‍റെ സ്ക്രീനിനെ ബാധിക്കുന്ന തരത്തിലാണ് പ്രശ്നം. ഇത് ചെറിയ പ്രശ്നമാണെന്ന് പറയാമെങ്കിലും 2016 ല്‍ സാംസങ്ങിന്‍റെ നോട്ട് 7 വ്യാപകമായി ബാറ്ററി പ്രശ്നം മൂലം പൊട്ടിത്തെറിച്ചത് സംഭവത്തെ ഗൗരവത്തോടെ കാണുവാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. 2016 ല്‍ ബാറ്ററി പ്രശ്നം മൂലം സാംസങ്ങ് ഗ്യാലക്സി നോട്ട് 7 വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.
ഇപ്പോഴത്തെ സംഭവം ഗൗരവമായി കാണുന്നു എന്നും. ഫോണിന്‍റെ പ്രശ്നം സംബന്ധിച്ച് പഠിച്ചതിന് ശേഷമെ പറയാന്‍ പറ്റുവെന്നും ആപ്പിള്‍ വക്താവ് മാക് റൂമര്‍ സൈറ്റിനോട് പറഞ്ഞു. ചൈനയിലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. പുതുതായി വാങ്ങിയ ഫോണ്‍ ചാര്‍ജ്ജിന് വച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ ബാറ്ററി വലുതായി കണ്ടുവെന്നാണ് പറയുന്നത്.
പോസ്റ്റ് ഇങ്ങനെയാണ്
സംഭവം ബാറ്ററി പ്രശ്നം തന്നെയാണെന്നാണ് ടെക് വിദഗ്ധരും പറയുന്നത്. ചൈനയിലും കിഴക്കന്‍ ഏഷ്യയിലും വിതരണം ചെയ്യപ്പെട്ട ഐഫോണുകളിലാണ് പ്രശ്നം എന്നതിനാല്‍ ഇത് ആഗോള പ്രശ്നം ആയിരിക്കില്ലെന്നും അഭിപ്രായമുണ്ട്.