പൂച്ചപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത;പൂച്ചയുടെ കരച്ചില്‍ പരിഭാഷപ്പെടുത്താനുള്ള ആപ്പുമായി ഡെവലപ്പര്‍

മിയോടാക്ക് എന്നാണ് ഈ ആപ്പിന് നല്‍കിയിരിക്കുന്ന പേര്. പൂച്ചകള്‍ കരയുന്നത് മനുഷ്യ ശബ്ദത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന കോളര്‍ നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയിലാണ് ആ ആപ്പ് നിര്‍മ്മിച്ചത്. 

app to translate cat sound


വളര്‍ത്തുമൃഗങ്ങള്‍ ശബ്ദമുണ്ടാക്കുമ്പോള്‍ എന്തിനാണെന്ന് മനസിലാക്കണോ? ഓമനപ്പൂച്ചകള്‍ 'മ്യാവൂ' ശബ്ദത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്ന ആപ്പുമായി ഡെവലപ്പര്‍. നിലവില്‍ 13 രീതിയിലുള്ള മൊഴിമാറ്റമാണ് ആപ്പിലൂടെ നടക്കുക. പൂച്ചയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് അവ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് ഈ ആപ്പ് വിശദമാക്കും. 

screenshots from the app

ആമസോണ്‍ അലക്സയിലെ ഡെവലപ്പറാണ് ഈ ആപ്പിന് പിന്നില്‍. പൂച്ചയുടെ ഓരോ കരച്ചിലും ഉടമസ്ഥനോട് കൃത്യമായ സന്ദേശം നല്‍കാനുള്ളതാണെന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആപ്പ് നിര്‍മ്മിച്ചത്. മിയോടാക്ക് എന്നാണ് ഈ ആപ്പിന് നല്‍കിയിരിക്കുന്ന പേര്. പൂച്ചകള്‍ കരയുന്നത് മനുഷ്യ ശബ്ദത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന കോളര്‍ നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയിലാണ് ആ ആപ്പ് നിര്‍മ്മിച്ചത്. ആക്വെലോണ്‍ എന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിലെ ജേവിയര്‍ സച്ചേസ് ആണ് കണ്ടെത്തലിന് പിന്നിലെന്നാണ് ബിബിസി റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

കൊവിഡ് വ്യാപനത്തിന് പിന്നാലെ ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്ന സമയമാണ് ഇത്. ആ സമയത്ത് ഒപ്പമുള്ള വളര്‍ത്തുപൂച്ച പറയുന്നത് എന്താണെന്ന് മനസിലാക്കുന്നത് നേട്ടമാണെന്നാണ് ആപ്പിനേക്കുറിച്ച്  ജേവിയര്‍ സച്ചേസ് പറയുന്നത്. പൂച്ചയുമായുള്ള ആശയ വിനിമയത്തിന് ഈ ആപ്പ് സഹായിക്കുമെന്നും ജേവിയര്‍ സച്ചേസ് കൂട്ടിച്ചേര്‍ക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ പ്ലേ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ആപ്പിന്‍റെ നിര്‍മ്മാണ ഘട്ടത്തിലാണുള്ളതെന്നും അതിനാല്‍ ചെറിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂസും ആപ്പിന് ലഭിക്കുന്നുണ്ട്. എന്നാല്‍ നിരവധിപ്പേരാണ് ആപ്പ് വളരെയധികം സഹായിക്കുന്നുവെന്ന് പ്രതികരിക്കുന്നത്. 

എന്നാല്‍ എത്രയധികം ഉപയോഗിക്കുന്നുവോ അത്രയധികം ആപ്പ് കൃത്യമായ പരിഭാഷ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios