മദ്യപാനികള്‍ക്ക് സഹായവുമായി ഒരു ആപ്പ്!

App

വെള്ളമടിച്ച്  ലക്കുകെട്ട്  വീടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്ന വാര്‍ത്ത ജപ്പാനില്‍ നിന്നുണ്ട്. ജപ്പാനില്‍ ‍ട്രെന്‍റായിക്കൊണ്ടിരിക്കുന്ന ഒരു മൊബൈല്‍  ആ പ്പാണ് മദ്യപാനികളെ സഹായിക്കാനെത്തുന്നത്. വീട്ടിലേക്ക് മടങ്ങാനുള്ള  ട്രെയിന്‍ വിവരം കൃത്യമായി ആപ്പ് കൂടിയന്‍മാര്‍ക്ക് പറഞ്ഞു തരുന്നു.

എക്കിസ്പെര്‍ട്ട്. അതാണ്മൊബൈല്‍ആപ്പിന്‍റെ പേര്. കുടിച്ച് ലക്കുകെട്ട് നടക്കുന്നവര്‍ക്കൊക്കെ  വീട്ടിലേക്ക് മടങ്ങാനുള്ള അവസാന ട്രെയിനിനെ കുറിച്ച് വിവരം നല്‍കുകയാണ് ആപ്പിന്‍റെ ജോലി. അവസാന ട്രെയിന്‍ പോകുന്നതിന് അരമണിക്കൂര്‍മുന്‍പേ ഫോണ്‍ശബ്ദിച്ച് തുടങ്ങും. പോവേണ്ട സ്ഥലവും സമയവും വലിയ അക്ഷരത്തില്‍തെളിയും. വെള്ളമടി തുടങ്ങും മുന്‍പ് ഡ്രങ്ക് മോഡ് അഥവാ വെള്ളമടി മോഡിലേക്ക് ആപ്പ് സെറ്റ് ചെയ്താല്‍മാത്രം മതി.

നിലവില്‍ ജപ്പാനില്‍ മാത്രമാണ് ആപ്പിന്‍റെ സൗകര്യം ലഭ്യമാവുക.പ്ലേ സ്റ്റോറില്‍നിന്ന് എളുപ്പം ഡൗണ്‍ലോഡ് ചെയ്തുമെടുക്കാം. ജപ്പാനിലെ കുടിയന്‍മാര്‍ക്കൊക്കെ ആപ്പ് നന്നായി ബോധിച്ചമട്ടാണ്.

ക്രസ്മസ് പ്രമാണിച്ച് നടക്കാന്‍ സാധ്യതയുള്ള വെള്ളമടി പാര്‍ട്ടികള്‍മുന്നില്‍കണ്ടാണ് നവംബറില്‍തന്നെ ആപ്പ് പുറത്തിറക്കിയത്. ഏതായാലും നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനി.കൂടുതന്‍ സഹായ സഹകരണങ്ങള്‍ കുടിയന്‍‍മാര്‍ക്ക് ഇനിയും പ്രതീക്ഷിക്കാമെന്ന് ചുരുക്കം.

Latest Videos
Follow Us:
Download App:
  • android
  • ios