ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ; ജൂഡി മാല്‍വെയര്‍ പണിതുടങ്ങി

Android Malware Judy Hits as Many Million Phones

രണ്ടു ലക്ഷത്തോളം വെബ്‌സൈറ്റുകളെ തകരാറിലാക്കിയ വനാക്രൈ ആക്രമണത്തിനു പിന്നാലെ പുതിയ വൈറസ് എത്തുന്നു. ഇത്തവണ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് പണികിട്ടിയിരിക്കുന്നത്.  ജൂഡി എന്നാണ് പുതിയ മാല്‍വെയറിന്‍റെ പേര്.

ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ 41 ആപ്പുകളിലാണ് ജൂഡി മാല്‍വെയര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം 8.5 ദശലക്ഷം മുതല്‍ 36.5 ദശലക്ഷം യൂസര്‍മാരെ ജൂഡി ബാധിച്ചെന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 18.5 ദശലക്ഷം ഡൗണ്‍ലോഡില്‍ മാല്‍വെയറിന്റെ സ്വാധീനം കണ്ടെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ കൊറിയന്‍ കമ്പനിയായ കിനിവിനി വികസിപ്പിച്ചെടുത്ത ജൂഡി മാല്‍വെയര്‍ ഓട്ടോ ക്ലിക്കിംങ് ആഡ്‌വേര്‍ ആണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവ ലക്ഷ്യമിട്ടുള്ള ആഡ്‌വേര്‍ സിസ്റ്റം തകരാറിലാക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ സുരക്ഷയില്‍ നുഴഞ്ഞു കയറി തെറ്റായ ക്ലിക്കുകളും പരസ്യങ്ങളും വഴി നിര്‍മ്മാതാക്കള്‍ക്ക് വരുമാനം ഉണ്ടാക്കി നല്‍കും. ആപ്പ് സ്‌റ്റോര്‍ വഴി ഇരയുടെ സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുകയും സിസ്റ്റത്തെ തകരാറിലാക്കുകയും ചെയ്യും.

മാല്‍വെയര്‍ കണ്ടെത്തിയ സുരക്ഷാ ഗവേഷകരായ ചെക്ക് പോയന്റ് ഗൂഗിളിന് മുന്നറിയിപ്പ് നല്‍കിയതായും ഗൂഗിള്‍ മാല്‍വെയര്‍ ബാധ കണ്ടെത്തിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios