മലയാളം അടക്കമുള്ള പ്രദേശിക ഭാഷകളിലും ആമസോൺ അലക്സ സംവദിക്കും

ക്ലിയോ സ്‌കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ അലക്‌സ ഡിവൈസിനെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഭാഷകളും, സംസ്‌കാരവും ഉപയോക്താക്കള്‍ക്ക് പഠിപ്പിക്കാന്‍ സാധിക്കും

Amazon Alexa Gets Cleo Skill in India to Let You Teach Her Local Languages Easily

ആമസോൺ അലക്സയുമായി ഇനി മലയാളം അടക്കമുള്ള പ്രദേശിക ഭാഷകളിലും  സംവദിക്കാന്‍ വഴിയൊരുങ്ങുന്നു. ഇംഗ്ലീഷിലുള്ള നിര്‍ദേശം മാത്രമാണ് അലക്‌സ നേരത്തെ സ്വീകരിച്ചിരുന്നത്.  മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയില്‍ നിര്‍ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായിരിക്കുന്ന ആമസോണിന്‍റെ ഡിജിറ്റല്‍ സഹായിയായ സ്പീക്കറാണ് അലക്സ. 

ആമസോണിന്റെ ഏറ്റവും നൂതന സാങ്കേതിക സംവിധാനമായ ക്ലിയോ സ്‌കില്‍ ഉപയോഗിച്ചാകും ഇത് സാധ്യമാകുക.  ക്ലിയോ സ്‌കില്ലിന്റെ സഹായത്തോടെ ആമസോണിന്റെ അലക്‌സ ഡിവൈസിനെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു തുടങ്ങിയ ഇന്ത്യന്‍ പ്രാദേശിക ഭാഷകളും, സംസ്‌കാരവും ഉപയോക്താക്കള്‍ക്ക് പഠിപ്പിക്കാന്‍ സാധിക്കും. 

ഭാവിയില്‍ ക്രമേണ പ്രാദേശിക ഭാഷയില്‍ തന്നെ മറുപടി നൽകാനും ക്ലിയോ സ്‌കില്‍ അലക്‌സയെ പ്രാപ്തമാക്കും. ക്ലിയോ സ്‌കില്‍ സംവിധാനം അലക്‌സ ആപ്പിലെ സ്‌കിള്‍ സെക്ഷനിലോ ആമസോണ്‍ ഇക്കോ, അലക്‌സ ഡിവൈസിലോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios