വണ്‍പ്ലസ് 5ജി ഫോണ്‍ അടുത്ത വര്‍ഷം
- ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഈ ഫോണിന്‍റെ അടുത്ത മോഡലിനെക്കുറിച്ച് വലിയൊരു തീരുമാനം എടുത്തു കഴിഞ്ഞു
വണ്‍പ്ലസ് 6 വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നതിനിടയില്‍, ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഈ ഫോണിന്‍റെ അടുത്ത മോഡലിനെക്കുറിച്ച് വലിയൊരു തീരുമാനം എടുത്തു കഴിഞ്ഞു. വണ്‍പ്ലസ് സിഇഒ പെറ്റ് ലീ തന്നെയാണ് ഈ കാര്യം വ്യക്തമാക്കുന്നത്. അതായത് 2019 ല്‍ ഇറങ്ങുന്ന അടുത്ത വണ്‍പ്ലസ് ഫ്ലാഗ്ഷിപ്പ് മോഡല്‍ 5ജി സപ്പോര്‍ട്ട് ആയിരിക്കും എന്നാണ് ഇപ്പോള്‍ സിഇഒ വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ലോകത്തെ ഒരു മുന്‍നിര കമ്പനിയും 5ജി പതിപ്പ് ഇറക്കിയിട്ടില്ലെന്നതും ഇതിനോട് കൂട്ടി വായിക്കാം. അമേരിക്കന്‍ വിപണിയില്‍ മാത്രമായിരിക്കും 5ജി ഫോണ്‍ എത്തുക. ഇതിന്‍റെ മുന്നോടിയായി അമേരിക്കന്‍ ടെലികോം കമ്പനികളുമായി വണ്‍പ്ലസ് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യ പോലുള്ള വണ്‍പ്ലസിന്‍റെ വലിയ വിപണികളില്‍ ഈ 5ജി ഫോണ്‍ ലിമിറ്റഡ് എഡിഷനായി മാത്രമേ എത്തുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ഷാന്‍ഹായിയില്‍ നടന്ന അന്താരാഷ്ട്ര മൊബൈല്‍ കോണ്‍ഫ്രന്‍സിലാണ് വണ്‍പ്ലസ് 5ജി ഫോണിന്‍റെ കാര്യം വണ്‍പ്ലസ് സിഇഒ വെളിപ്പെടുത്തിയത്. തങ്ങളുടെ നിലവിലുള്ള പാര്‍ട്ണര്‍മാരെ നിലനിര്‍ത്തി തന്നെയായിരിക്കും വണ്‍പ്ലസ് 5 ജി ഫോണ്‍ ഇറക്കുക എന്നാണ് റിപ്പോര്‍ട്ട്.