നിങ്ങള്‍ ഉറപ്പായും ഡൗണ്‍ലോഡ് ചെയ്യേണ്ട 13 ആപ്പുകള്‍
1, വാട്ട്സ്ആപ്പ്- സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സന്ദേശങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയും എപ്പോഴും ചേര്‍ന്നു നില്‍ക്കാന്‍ സഹായിക്കുന്ന ആപ്പാണിത്. ഇതുവഴി പ്രധാനപ്പെട്ട വിവരങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പരസ്‌പരം പങ്കുവെയ്‌ക്കാനാകും.
2, ഇന്‍സ്റ്റാഗ്രാം- നിങ്ങളുടെ പ്രിയ നിമിഷങ്ങള്‍ ചിത്രങ്ങളായി അടുപ്പക്കാര്‍ക്കായി പങ്കുവെയ്‌ക്കാന്‍ സഹായിക്കുന്ന ആപ്പാണിത്.
3, യൂബര്‍- മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഏറെ സഹായകരമായ ആപ്പാണിത്. അത്യാവശ്യ ഘട്ടങ്ങളില്‍ മിനിട്ടുകള്‍ക്കകം ടാക്‌സി വിളിക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാനാകും.
4, സിറ്റിമാപ്പര്‍- വന്‍കിട നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വഴികാട്ടിയായി ഈ ആപ്പ് ഉപയോഗിക്കാനാകും.
5, ഡ്രോപ്‌ബോക്‌സ്- ഡോക്യുമെന്റുകളും ചിത്രങ്ങളും വീഡിയോയുമൊക്കെ ബാക്ക്അപ്പായി സൂക്ഷിക്കാന‍് സഹായിക്കുന്ന ആപ്പ്.
6, പെരിസ്‌കോപ്പ്- തല്‍സമയ വീഡിയോ പങ്കുവെയ്‌ക്കുന്നതിനുള്ള ആപ്പാണ് പെരിസ്‌കോപ്പ്. ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആപ്പ്.
7, ഷാസം(SHAZAM)- നിങ്ങളുടെ ഫോണില്‍ കേള്‍ക്കുന്ന ഒരു ഗാനത്തിന്റെ സംഗീതം, രചയിതാവ് തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുന്ന ആപ്പാണിത്.
8, കാന്‍ഡി ക്രഷ് സാഗ- ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ ഗെയിമാണ് കാന്‍ഡി ക്രഷ് സാഗ
9, ഫേസ്ബുക്ക് മെസഞ്ചര്‍- സൗകര്യപ്രദമായ ഫേസ്ബുക്ക് ചാറ്റിംഗിന് സഹായിക്കുന്ന ആപ്പാണിത്. ചിത്രങ്ങളും വീഡിയോയുമൊക്കെ കൈമാറാന്‍ സാധിക്കും.
10, എയര്‍ആര്‍എന്‍ബി- യാത്ര ചെയ്യാന‍് ഇഷ്‌ടപ്പെടുന്നവര്‍ തീര്‍ച്ചയായും ഡൗണ്‍ലോഡ് ചെയ്യേണ്ട ആപ്പാണിത്. വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും റൂട്ട്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയ്‌ക്കും വഴികാട്ടിയാണ്.
11, സ്‌കൈപ്പ്- സൗജന്യമായി ഇന്റര്‍നെറ്റ് കോള്‍ ചെയ്യാന്‍ സഹായിക്കുന്ന ജനപ്രിയ ആപ്പാണിത്.
12, സ്കൈസ്‌കാന്നര്‍- തല്‍സമയ വിമാന നിരക്കുകളെക്കുറിച്ചും, നിരക്കുകള്‍ താരതമ്യം ചെയ്യുന്നതിനും സഹായിക്കുന്ന ആപ്പാണിത്.
13, നെറ്റ്‌ഫ്ലിക്‌സ്- നിങ്ങളുടെ പ്രിയപ്പെട്ട വീഡിയോയും സിനിമയും ടിവി പരിപാടികളും കാണാനാകുന്ന ആപ്പാണിത്.