ഇന്ത്യയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ വളരെ ചുരുക്കമെന്ന് പി വി സിന്ധു

ഇന്ത്യന്‍ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നേരത്തെ, ഇന്ത്യയിലെ സ്ത്രീകള്‍ ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഒതുങ്ങി ഇരിക്കണമായിരുന്നു. അതില്‍ ഏറെ മാറ്റങ്ങള്‍ വന്നു

its rare to find peoples who respect women in india says p v sindhu

ഹെെദരാബാദ്: ഇന്ത്യയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നവര്‍ വളരെ ചുരുക്കമാണെന്ന് രാജ്യത്തിന്‍റെ അഭിമാന ബാഡ്മിന്‍റണ്‍ താരം പി വി സിന്ധു. സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഇന്ത്യയിലെ ആളുകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍, ശരിക്കും അത് പാലിക്കുന്നവരെ കണ്ടെത്തുക പ്രയാസമാണെന്നും സിന്ധു പറഞ്ഞു.

വിദേശത്ത് പോകുമ്പോള്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരെ ഒരുപാട് കാണാറുണ്ട്. മറ്റ് രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷമാണ്. എന്നാല്‍, ഇന്ത്യയില്‍ പറയുക മാത്രമാണ്, പാലിക്കുന്നില്ല. മീ ടൂ കാമ്പയിന്‍ ആളുകളുടെ മനസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടു വന്നത്.

അത് സ്ത്രീക്കും പുരുഷനും സമൂഹത്തോടുള്ള കര്‍ത്തവ്യത്തെപ്പറ്റി പഠിപ്പിച്ചു. ഇങ്ങനെ ആണെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നേരത്തെ, ഇന്ത്യയിലെ സ്ത്രീകള്‍ ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഒതുങ്ങി ഇരിക്കണമായിരുന്നു. അതില്‍ ഏറെ മാറ്റങ്ങള്‍ വന്നു. സ്ത്രീയും പുരുഷനും തുല്യരാണ്.

സ്വയം ബോധമുണ്ടാകുമ്പോഴാണ് സ്ത്രീകള്‍ കരുത്തരാകുന്നതെന്നും സിന്ധു പറഞ്ഞു. ഒളിമ്പിക്സിലെ നേട്ടത്തിന് പുറമെ വേള്‍ഡ് ടൂർ ബാഡ്‌മിന്‍റണില്‍ കിരീടം നേടി ചരിത്രം സൃഷ്ടിച്ച താരമാണ് സിന്ധു. ഫൈനലിൽ ജപ്പാന്‍റെ ഒകുഹാരയെ ആണ് സിന്ധു തോൽപ്പിച്ചത്. ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് ഇതോടെ സിന്ധു സ്വന്തമാക്കിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios