'സ്ക്വിഡ് ഗെയിം' ഈ ബോളിവുഡ് ചിത്രത്തിന്‍റെ മോഷണമെന്ന് ആരോപണം: ഇന്ത്യന്‍ സംവിധായന്‍ കേസിന്
ഈ ഡിസംബറിൽ സ്ക്വിഡ് ഗെയിം സീസൺ 2 നെറ്റ്ഫ്ലിക്സിൽ എത്തും. എന്നാൽ, 2009 ലെ ഹിന്ദി ചിത്രമായ ലക്കിൻ്റെ സംവിധായകൻ സോഹം ഷാ, തൻ്റെ സിനിമയുടെ പ്രമേയം കോപ്പിയടിച്ചെന്ന് ആരോപിച്ച് നെറ്റ്ഫ്ലിക്സിനെതിരെ കേസ് കൊടുക്കാൻ പോവുകയാണ്.
സിയോള്‍: സ്ക്വിഡ് ഗെയിം സീസൺ 2 വരാനിരിക്കുകയാണ്. 2021-ൽ നെറ്റ്ഫ്ലിക്സിൽ എത്തിയ ഹിറ്റ് ദക്ഷിണ കൊറിയൻ സീരീസിന്‍റെ ഏറെ കാത്തിരുന്ന രണ്ടാം സീസണ്‍ ഈ ഡിസംബറിൽ എത്തും എന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചിരിക്കുന്നത്. ലീ ജംഗ്-ജെ, ഗോങ് യൂ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന സ്‌ക്വിഡ് ഗെയിം സീസൺ 2 ഡിസംബർ 26ന് പ്രീമിയർ ചെയ്യുമെന്നാണ് അടുത്തിടെ പുറത്തിറക്കിയ ടീസര്‍ വഴി സ്ട്രീമിംഗ് പ്ലാറ്റ്ഫോം അറിയിച്ചത്.
2009 ലെ ഹിന്ദിയിലിറങ്ങിയ ചിത്രമായ ലക്കിൻ്റെ സംവിധായകൻ സോഹം ഷാണ് നെറ്റ്ഫ്ലിക്സിലെ സെൻസേഷണൽ കെ-ഡ്രാമ ഹിറ്റ് സ്ക്വിഡ് ഗെയിം തൻ്റെ സിനിമയുടെ പ്രമേയം കോപ്പിയടിച്ചെന്ന് ആരോപിച്ച് കേസിന് പോയിരിക്കുന്നത്.
ലക്ക് സിനിമയുടെ പകർപ്പവകാശം ലംഘിക്കുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സിനെ തടയാൻ അദ്ദേഹത്തിൻ്റെ കേസ് കൊടുക്കാന്‍ പോവുകയാണ് എന്നാണ് വിവരം. ടിഎംഇസെഡ് നല്‍കിയ വിവരം അനുസരിച്ച്, സ്ക്വിഡ് ഗെയിമിന് വേണ്ടി കഥ എഴുതിയ കൊറിയൻ സീരീസ് എഴുത്തുകാരൻ ഹ്വാങ് ഡോങ് ഹ്യൂക്കിനെതിരെയും ഇന്ത്യൻ ചലച്ചിത്ര സംവിധായകന്‍ വ്യവഹാരം ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ്.
സ്യൂട്ടിൽ തൻ്റെ സിനിമ പണം നേടുന്നതിനായി മത്സര ഗെയിം വെല്ലുവിളികളിലേക്ക് ഏറ്റെടുക്കുന്ന നിരാശരായ ഒരു കൂട്ടം ആളുകളുടെ കഥ പറയുന്ന സിനിമയാണ്. സഞ്ജയ് ദത്ത്, ഇമ്രാൻ ഖാൻ, ശ്രുതി ഹാസൻ, മിഥുൻ ചക്രവർത്തി തുടങ്ങിയവരാണ് അഭിനയിച്ചത്. ഇതിന്‍റെ ആശയമാണ് ചിത്രം മോഷ്ടിച്ചത് എന്നാണ് സംവിധായകന്‍റെ ആരോപണം.
അതേ സമയം നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ തന്നെ വലിയൊരു ഹിറ്റ് സീരിസാണ് സ്ക്വിഡ് ഗെയിം 2021 സെപ്റ്റംബറിൽ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ 28 ദിവസങ്ങളിൽ 1.65 ബില്യണിലധികം കാഴ്ചക്കാരെയാണ് ഈ സീരിസ് സൃഷ്ടിച്ചത്.
സല്‍മാന്‍റെ സിക്കന്ദറില്‍ ബോളിവുഡില്‍ നിന്നും മറ്റൊരു സുപ്രധാന താരം\
പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്ന് ഇ.ഡി ടീം