'നരച്ച് പോയല്ലോ, പ്രായമായല്ലോ'; കമന്‍റുകള്‍ക്ക് മറുപടിയുമായി സൂരജ് സണ്‍

യുട്യൂബ് ചാനലിലൂടെയാണ് സൂരജ് മറുപടിയുമായി എത്തിയിരിക്കുന്നത്

sooraj sun about comments he facing about grey hair

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. 'പാടാത്ത പൈങ്കിളി' സീരിയലിലെ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. ആ ഒറ്റ പരമ്പരയിലൂടെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ താനിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കമന്‍റിന് മറുപടിയുമായി യുട്യൂബ് ചാനലിലൂടെ എത്തിയിരിക്കുകയാണ് സൂരജ്. നരയായല്ലോ എന്ന് പലരും ചോദിക്കുകയാണെന്നും അതിന്‍റെ കാരണങ്ങളും പറയുന്നു സൂരജ്. 

'നരച്ച് പോയല്ലോ, പ്രായമായല്ലോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. ഞാന്‍ ദിവ്യഗര്‍ഭത്തില്‍ ഉണ്ടായതൊന്നുമല്ല. ടെസ്റ്റ്ട്യൂബ് ശിശുവല്ല. എന്റെ അമ്മ എന്നെ നൊന്ത് പ്രസവിച്ചതാണ്. പ്രായത്തിന് അനുസരിച്ച് പക്വത വരുന്നതിനാല്‍ ഒരുപാട് ടെന്‍ഷനൊക്കെ ഉണ്ട്. അതുകൊണ്ട് ശരീരത്തിന് പെട്ടെന്ന് തന്നെ നര ബാധിച്ചു. മനസിനല്ല, മനസ് ഇപ്പോഴും 18 ലാണ്. എനിക്കിപ്പോള്‍ 31 വയസ് കഴിഞ്ഞു. ഏപ്രില്‍ ആയാല്‍ 32 വയസാവും. ഈ പ്രായത്തില്‍ നര വരുമോ എന്ന് എനിക്ക് അറിയില്ല,

എനിക്ക് കുറച്ച് പാന്റും ടീഷര്‍ട്ടുമേ ഉള്ളു. വാങ്ങാനുള്ള ബുദ്ധിമുട്ടല്ല. ഞാന്‍ അങ്ങനെയേ ഉപയോഗിക്കാറുള്ളയിരുന്നു. കോടീശ്വരനായ ഒരു വ്യക്തിയുടെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം അങ്ങനെയൊരു ബനിയന്‍ ഇട്ടു കണ്ടു. അവര്‍ക്കിത് ഉപയോഗിക്കാമെങ്കില്‍ എനിക്കും ഉള്ളത് വീണ്ടും ഇടാം. അന്ന് കളിയാക്കിയപ്പോള്‍ ഞാന്‍ ടീഷര്‍ട്ട് പൊതിഞ്ഞു വെച്ചു, സീരിയല്‍ വന്നപ്പോള്‍ ഞാന്‍ ഒരുദിവസം അതിട്ടു. അങ്ങനെ ലോകമെമ്പാടും കാണുന്ന ഒരു ചാനലിലൂടെ എല്ലാവരും അത് കണ്ടു. ഒന്നിനേയും കളിയാക്കരുത്. അങ്ങനെയാണ് ഞാന്‍ അന്നത്തെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്തത്,' സൂരജ് പറയുന്നു.

ALSO READ : 'മണ്‍ഡേ ടെസ്റ്റ്' പാസ്സായി 'പഠാന്‍'; ഷാരൂഖ് ചിത്രം തിങ്കളാഴ്ച നേടിയത്

സൂരജ് ഇപ്പോൾ സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിലൂടെയാണ് സൂരജ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് തന്നെ സിനിമയാണ് തന്റെ സ്വപ്നമെന്ന് സൂരജ് പറഞ്ഞിട്ടുള്ളതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios