ആര്യയുടെ ജീവിതത്തിലേക്ക് പുതിയൊരാൾ? സിംഗിള്‍ മദറായിട്ടുള്ള അവസാന യാത്രയെന്ന് താരം

സിംഗിൾ മദർ എന്ന നിലയിലുള്ള തന്റെ അവസാനത്തെ യാത്രയായിരിക്കും ഇതെന്ന് ആര്യ വ്യക്തമാക്കി. ആരാധകർ ആര്യയ്ക്ക് ആശംസകൾ നേർന്നു.

Someone new in Arya's life? The actor said that it was the last trip as a single mother

കൊച്ചി: പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമുള്ള താരങ്ങളില്‍ ഒരാളാണ് ആര്യ. നിരവധി ടെലിവിഷന്‍ ഷോ കളിലൂടെ ശ്രദ്ധേയായ ആര്യ ബിഗ് ബോസിലേക്ക് പോയതോടെയാണ് വിവാദങ്ങളില്‍ നിറയുന്നത്. സൈബര്‍ ലോകത്ത് നിന്നും വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്ന നടിയുടെ വ്യക്തി ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായി. 

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്ന ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം ആ പ്രണയം നഷ്ടപ്പെട്ടു. വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആള്‍ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്ന് വരികയാണെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് നടി.

റിലേഷന്‍ഷിപ്പുകള്‍ തകര്‍ന്ന് പോയി എന്നത് കൊണ്ട് ഇനി വിവാഹം കഴിക്കില്ലെന്ന് ഒരിക്കലും ആര്യ പറഞ്ഞിട്ടില്ല. കമ്മിറ്റഡ് ആവാന്‍ താല്‍പര്യമുണ്ടെന്നും നടി പറഞ്ഞിട്ടുണ്ട്. ഒടുവിലിതാ സിംഗിള്‍ മദറെന്ന ടാഗ് മാറാന്‍ പോവുകയാണെന്നാണ് നടി വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദേശ രാജ്യത്തേക്ക് പോയിരിക്കുകയാണ്. അവിടുത്തെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പമാണ് ഇനി ഒറ്റയ്ക്കുള്ള യാത്രയായിരിക്കില്ലെന്നും കൂടെ ഒരാള്‍ കൂടിയുണ്ടാവുമെന്നും നടി പറഞ്ഞത്.

'ഓസ്ട്രേലിയയിലെ ഗീലോങിലെ ഗ്രാന്‍റ് ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു' എന്ന് പറഞ്ഞാണ്, ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം 'അതെ, സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്' ഇതെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള അവസാനത്തെ യാത്ര എന്നത് കൊണ്ട് ആര്യ ഉദ്ദേശിച്ചത് വൈകാതെ മിംഗിള്‍ ആവും എന്നല്ലേ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സിംഗിള്‍ മദറില്‍ നിന്നൊരു മാറ്റം എന്നതിനര്‍ഥം ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ്. അനുഗ്രഹീതവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നു. എപ്പോഴും നിന്റെ മുഖത്ത് ഈ ചിരി കാണാനാണ് ആഗ്രഹം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... എന്നിങ്ങനെ ആര്യയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകര്‍.

നിഖില്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂ; സംയുക്തയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

'ഇത്തവണ ആളും പുതിയത്, കളിയും പുതിയത്': ബിഗ് ബോസ് അവതരകനായി നാട്ടുകാരുടെ ഉപദേശം തേടി വിജയ് സേതുപതി- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios