'ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്’; മാധ്യമങ്ങളെ അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ഷിയാസ്
കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് ഒരു വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചിരുന്നു.
കൊച്ചി: ബിഗ്ബോസിലൂടെ മലയാളിക്ക് സുപരിചിതനായ ഷിയാസ് കരീം. അടുത്തിടെയാണ് ഒരു പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസുകാരിയുടെ പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി.
അതിന് പിന്നാലെ കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ച് ഷിയാസ് ഒരു വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി പങ്കുവച്ചിരുന്നു.
'എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല... ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.' 'നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം', എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷിയാസ്.
സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പെട്ടെന്ന് കുറേ ലിങ്കുകള്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടതാണെന്ന് ഷിയാസ് പറയുന്നു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു. എന്തായാലും അതിന് താഴെയും ഷിയാസിനെ വിമര്‍ശിച്ചും ഉപദേശം നല്‍കിയും പലരും കമന്‍റ് ചെയ്യുന്നുണ്ട്.
അതേ സമയം പീഢന പരാതി വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെയാണ് ഷിയാസ് കരീം തന്‍റെ നിക്കാഹ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഷിയാസ് വിവാഹിതനാകുന്നു എന്ന് മുന്‍പ് പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് താരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. രഹാനയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. ദന്ത ഡോക്ടറാണ് രഹാന. അനശ്വരമായ ബന്ധത്തിന് തുടക്കം എന്ന് പറഞ്ഞാണ് വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും ഷിയാസ് പങ്കുവച്ചത്. അതേ സമയം ഷിയാസിനെതിരായ കേസില്‍ അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.
മല്ലു ട്രാവലറിനെതിരായ പീഡന പരാതി: അന്വേഷണം വഴിമുട്ടി പൊലീസ്, തിരിച്ചടിയായത് 'വിദേശസന്ദർശനം'