ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് സ്ത്രീകള്‍ പൊരുതേണ്ടത് : ഷൈന്‍ ടോം ചാക്കോ

സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് വറുത്തതും പൊരിച്ചതും കൊടുക്കാതിരിക്കുന്നതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അത് തുല്യതയില്ലായ്മ അല്ലെന്നും ഷൈന്‍ അഭിമുഖത്തില്‍ പറയുന്നു. 

shine tom chacko controversy statement on women empowerment vvk

കൊച്ചി: മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത യുവ താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി കരിയർ തുടങ്ങി, ഇന്ന് നിരവധി സിനിമകളിലൂടെ നടനായും സഹതാരമായും തിളങ്ങി നിൽക്കുകയാണ് ഷൈൻ. സിനിമയ്ക്ക് പുറമെ അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന വീഡിയോകൾ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. 

സ്ത്രീകളുടെ തുല്യത സംബന്ധിച്ചും അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്  ഷൈന്‍ ടോം ചാക്കോ. സ്ത്രീകള്‍ക്കെതിരായ ആക്രമണം തടയാന്‍ സ്ത്രീകള്‍ തന്നെ തുടക്കമിടണമെന്നാണ് ഷൈന്‍ പറയുന്നത്. ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത വീട്ടില്‍ പോയി എന്തിന് ജീവിതം തുടങ്ങുന്നുവെന്നും ഷൈന്‍ മാതൃഭൂമിയുടെ അഭിമുഖത്തില്‍ പറയുന്നു. 

ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് സ്ത്രീകള്‍ പൊരുതേണ്ടത്. ഇന്ന് ആ അവകാശം ഇല്ലെന്നും ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചു. ഇത് നേടിയിട്ട് മതി രാത്രി പുറത്തിറങ്ങുന്നതിന് വേണ്ടിയും രണ്ട് വറുത്ത മീനിനും വേണ്ടിയുള്ള പോരുതല്‍. 

സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് വറുത്തതും പൊരിച്ചതും കൊടുക്കാതിരിക്കുന്നതെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു. അത് തുല്യതയില്ലായ്മ അല്ലെന്നും ഷൈന്‍ അഭിമുഖത്തില്‍ പറയുന്നു. നമ്മുടെ വീടുകളിലാണെങ്കിലും പൊരിച്ചത് കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടികള്‍ക്ക് അധികം കൊടുക്കില്ല, പെണ്‍കുട്ടികളുടെ കല്യാണം പോകും, സൗന്ദര്യം അങ്ങനെ ഇങ്ങനെ പറയുന്നു. അല്ലാതെ  അമ്മമാര്‍ ഒരു പൊരിച്ച മീന്‍ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ, അവരും സ്ത്രീകള്‍ അല്ലെ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. 

അടുത്തിടെ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ഷൈൻ കയറിയത് വലിയ വാര്‍ത്തയായിരുന്നു. അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അവിടെ പോയതെന്ന് പിന്നാലെ ഷൈൻ മറുപടിയും പറഞ്ഞിരുന്നു. 

ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. വിമാനം പറത്താൻ അറിയാവുന്നവരാണോ പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയതെന്ന് ഷൈൻ ടോം പറയുന്നു. ക്ലബ്ബ് എഫ് എമ്മിന്റെ സ്റ്റാർ ജാം പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം. 

"പറത്താൻ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ്  കോക്പിറ്റില്‍ കയറിയത്. കാശ് കൊടുക്കുന്നതല്ലേ?. എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരെന്ന് മനസിലാവുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ?. അപ്പോഴും കയറാന്‍ പാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാല്‍ മതിയോ?. പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും പ്രശ്‌നം ഇല്ലല്ലോ?", എന്നാണ് ഷൈന്‍ ചോദിച്ചത്.

ഏറ്റവും പ്രിയ സുഹൃത്തിന് ജന്മദിന ആശംസകളുമായി മോഹൻലാല്‍

"ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്" ഭാര്യയുടെ വ്ളോഗില്‍ കൃഷ്ണകുമാര്‍

Latest Videos
Follow Us:
Download App:
  • android
  • ios