Asianet News MalayalamAsianet News Malayalam

ദീപികയുടെ കുഞ്ഞിനെ കാണാന്‍ ഓടിയെത്തി ഷാരൂഖ് ഖാന്‍ - വീഡിയോ വൈറല്‍

സെപ്റ്റംബർ 8 ന് പെൺകുഞ്ഞിന് ജന്മം നൽകിയ ദീപിക പദുക്കോണിനെയും രൺവീർ സിങ്ങിനെയും അനുമോദിക്കാൻ ബോളിവുഡ് താരങ്ങൾ എത്തി. 

Shah Rukh Khan Visits Deepika Padukone in Hospital to Meet Her Newborn Daughter
Author
First Published Sep 13, 2024, 7:34 AM IST | Last Updated Sep 13, 2024, 7:34 AM IST

മുംബൈ:  ആദ്യ കുഞ്ഞിന് ജന്മം നൽകിയ ദീപിക പദുക്കോണിനെ സന്ദര്‍ശിച്ച് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍. സെപ്റ്റംബർ 12 ന് രാത്രി വൈകിയാണ് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ ഷാരൂഖ് എത്തിയത്. 2024 സെപ്റ്റംബർ 8 നാണ് ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്.

ഷാരൂഖ് ഖാൻ തന്‍റെ വെള്ള റോൾസ് റോയ്‌സിൽ ആശുപത്രിയില്‍ എത്തുന്ന ഒരു വീഡിയോ ഓൺലൈനിൽ വൈറലായിട്ടുണ്ട്. ദീപികയുടെയും രൺവീറിന്‍റെയും മകളെ സന്ദര്‍ശിക്കാന്‍ ബോളിവുഡിലെ വന്‍ താരങ്ങള്‍ എത്തുന്നതിന് ഭാഗമാണ് ഷാരൂഖിന്‍റെ സന്ദര്‍ശനം എന്നാണ് ബോളിവുഡ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  നവജാതശിശുവിന് ആശംസകളുമായി ദമ്പതികളെ ആദ്യം സന്ദർശിച്ച പ്രധാന വ്യക്തി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയാണ്. 

സെപ്തംബർ 7ന് വൈകുന്നേരത്തോടെ ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗണേശ ചതുര്‍‌ത്ഥിക്ക് മുന്നോടിയായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടി രൺവീർ സിങ്ങും ഭാര്യ ദീപിക പദുക്കോണും എത്തിയിരുന്നു. എന്നാല്‍ ദീപിക താലിമാല ധരിക്കാതെ എത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച ആയിരുന്നു.

ഫെബ്രുവരി 29-ന് ജാംനഗറിലെ അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ ഗർഭധാരണ വാർത്ത പങ്കിട്ടത്. 

കുട്ടികൾക്കുള്ള ആക്സസറികളുടെ മനോഹരമായ ഡ്രോയിംഗുകൾക്കൊപ്പം സെപ്തംബർ മാസം വായിച്ച ഒരു പോസ്റ്റ് കാർഡും ദമ്പതികൾ പങ്കിട്ടത്. 

അതേ സമയം കുഞ്ഞിന്‍റെ ജന്മദിനം വച്ച് കുട്ടിയുടെ നക്ഷത്ര പ്രകാരം ഭാവി പ്രവചിക്കുകയാണ് ചില ബോളിവുഡ് സൈറ്റുകള്‍. ബോളിവുഡ് ഷാദി എന്ന സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം, 2024 സെപ്റ്റംബർ 8 ന് ജനിച്ച ദീപികയുടെ പെൺകുഞ്ഞ് സൂര്യരാശി പ്രകാരം കന്നിരാശിയായിരിക്കും വരുക എന്നാണ് പറയുന്നത്. ഒരു കുട്ടിയുടെ ജനനസമയത്ത് സൂര്യന്‍റെ സ്ഥാനം മാത്രം പരിഗണിക്കുന്ന ഒരു പാശ്ചാത്യ ജ്യോതിഷ ചിഹ്നമാണ് സൂര്യരാശി.

ബോളിവുഡ് ബബിള്‍ റിപ്പോര്‍ട്ട് പ്രകാരം ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞ് കന്നിരാശിയായതിനാല്‍ അമ്മ ദീപികയെപ്പോലെ ഒരു പെര്‍ഫക്ഷണലിസ്റ്റ് ആയിരിക്കും എന്നാണ് പറയുന്നത്. ലോക പ്രശസ്തയാകാനുള്ള കഴിവുകള്‍ ഉണ്ടായിരിക്കും എന്നാണ് ഇത് സംബന്ധിച്ച്  ബോളിവുഡ് ബബിളില്‍ എഴുതിയിരിക്കുന്നത്.

രണ്ട് വ്യവസ്ഥകള്‍ അംഗീകരിച്ചു: ധനുഷിനുള്ള സിനിമ വിലക്ക് നീക്കി

ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞിന്‍റെ ഭാവി പ്രവചനം തകൃതി: സൂര്യരാശി പറയുന്നതെന്ത്?
 

Latest Videos
Follow Us:
Download App:
  • android
  • ios