'ബിഗ് ബോസിനെ കുറിച്ച് ചര്‍ച്ചയുണ്ടായില്ല'; വീണ്ടും ഒത്തുകൂടി ആ സൗഹൃദം

 ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്ന സന്ധ്യ മനോജ് പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

sandhya manoj shared a photo with bhagyalaxmi kitilam firoz

ഷ്യാനെറ്റിലെ എക്കാലത്തെയും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ സീസൺ മൂന്ന് നിർത്തിയെങ്കിലും വിശേഷങ്ങൾ തുടരുകയാണ്. അതിൽ പ്രധാനം ഷോയുടെ വിജയി ആരെന്നുള്ള സസ്പെൻസ് തുടരുന്നു എന്നത് തന്നെയാണ്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഷോ നിർത്തി ദിവസങ്ങൾക്ക് ശേഷവും സോഷ്യൽ മീഡിയകളില്‍ ചർച്ച തുടരുന്നതും അതുകൊണ്ടുതന്നെയാണ്. 

ഇപ്പോഴിതാ ബിഗ് ബോസ് സീസൺ മൂന്ന് മത്സരാർത്ഥിയായിരുന്ന സന്ധ്യ മനോജ് പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ബിഗ് ബോസിനുള്ളിൽ ഉണ്ടായിരുന്നപ്പോൾ രൂപപ്പെട്ട സൌഹൃദങ്ങളിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു സന്ധ്യയും ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും തമ്മിലുണ്ടായിരുന്നത്. ബിഗ് ബോസിൽ നിന്ന് പുറത്തെത്തിയ ശേഷവും, നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ കൂട്ടുകാർ ഒന്നിച്ചത്. ഈ വിശേഷമാണ് സന്ധ്യ പങ്കുവച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sandya Manoj (@sandhyamanoj)

'ബിഗ് ബോസിനെക്കുറിച്ച് ഞങ്ങള്‍ ചർച്ച ചെയ്തില്ല. മാസങ്ങള്‍ക്ക് ശേഷം ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഇത്രയും മികച്ച സുഹൃത്തുക്കളെ നല്‍കിയതില്‍ ബിഗ് ബോസിന് ഹൃദയംകൊണ്ട് നന്ദി പറയുന്നു. പുഞ്ചിരിയുടെയും  പൊട്ടിച്ചിരികളുടെയും പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും  മാത്രമായിരുന്നു ഈ രാത്രിയുടെ ഓളം.' , സന്ധ്യ കുറിക്കുന്നു. ബിഗ് ബോസിന് ശേഷം മൂന്നുപേരെയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവച്ചത്.  മകന്‍ സിദ്ധാര്‍ത്ഥ് മനോജിനൊപ്പമാണ് സന്ധ്യ എത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios