'അമ്പാടിക്കൊപ്പം റൊമാന്റിക്കായി അലീന പീറ്റർ'; വീഡിയോ പങ്കുവച്ച് ശ്രീതു

അമ്മയറിയാതെയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം അടുത്തിടെ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. പരമ്പരയിൽ  അലീന പീറ്റർ എന്ന കഥാപാത്രത്തിന്റെ പെയർ ആയ  അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഖിൽ നായർക്കൊപ്പമുള്ള  ഒരു ചെറു റൊമാന്റിക് റീൽ പങ്കുവച്ചിരിക്കുകയാണ് ശ്രീതു.

Romantic video Alina peter with with Ambadi Sreethu krishnan shared the video

ഏഷ്യാനെറ്റിൽ വലിയ പ്രേക്ഷകപിന്തുണയോടെ മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറുഭാഷാ നടിയായ ശ്രീതു കൃഷ്‍ണനാണ്. ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍.

അമ്മയറിയാതെയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം അടുത്തിടെ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. പരമ്പരയിൽ  അലീന പീറ്റർ എന്ന കഥാപാത്രത്തിന്റെ പെയർ ആയ  അമ്പാടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഖിൽ നായർക്കൊപ്പമുള്ള  ഒരു ചെറു റൊമാന്റിക് റീൽ പങ്കുവച്ചിരിക്കുകയാണ് ശ്രീതു.

അമ്പാടിയായി എത്തുന്ന നിഖിൽ കുറച്ചുകാലം പരമ്പരയിലുണ്ടായിരുന്നില്ല. പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് തിരിച്ചെത്തിയ നിഖിലിനൊപ്പമാണ് ശ്രീതുവിന്റെ പുതിയ വീഡിയോ. വിത്ത് മാഷേ... എന്ന കുറിപ്പിനൊപ്പം ഒരു ആനയുടെ സ്മൈലിയും ചേർത്താണ് ശ്രീതുവിന്റെ പോസ്റ്റ്.


പരമ്പരയിൽ നിന്ന് നിഖില്‍ പോയതിന് പിന്നാലെ വിഷ്‍ണു ഉണ്ണിക്കൃഷ്‍ണന്‍ അമ്പാടിയായി എത്തിയിരുന്നു.  235ാമത്തെ എപ്പിസോഡിലായിരുന്നു വിഷ്‍ണു എത്തിയത്. എന്നാൽ അമ്പാടിയുടെ മുഖം മാറിയതില്‍ നിരാശ അറിയിച്ച് ആരാധകരെത്തുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിൽ ആവശ്യവുമായി നിരവധി കമന്റുകളും എത്തി. ഇതിന് പിന്നാലെയാണ് നിഖിൽ തന്നെ അമ്പാടിയായി തിരിച്ചെത്തിയത്.

നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios