മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വമെന്ന വിശേഷണത്തിന് അർഹമായ പേര്; സുരേഷ് ഗോപിയെ കുറിച്ച് രാഹുൽ രാജ്
ടൈം എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കാൻ ഗിരീഷ് പുത്തഞ്ചേരിയ്ക്കൊപ്പം പോയപ്പോൾ അന്ന് അദ്ദേഹം തങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നുവെന്നും രാഹുൽ രാജ് പറയുന്നു.
മലയാള സിനിമാ പ്രേമികളുടെ പ്രിയതാരവും എംപിയുമായ സുരേഷ് ഗോപിയുടെ പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ആശംസകൾ അറിയിച്ച് സംഗീത സംവിധായകൻ രാഹുൽ രാജ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വം എന്ന വിശേഷണത്തിന് അർഹനായ ഒരേയൊരാൾ സുരേഷ് ഗോപിയാണെന്ന് അദ്ദേഹം പറഞ്ഞു. ടൈം എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കാൻ ഗിരീഷ് പുത്തഞ്ചേരിയ്ക്കൊപ്പം പോയപ്പോൾ അന്ന് അദ്ദേഹം തങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നുവെന്നും രാഹുൽ രാജ് പറയുന്നു.
രാഹുൽ രാജിന്റെ വാക്കുകൾ
മലയാള സിനിമയുടെ ക്ഷോഭിക്കുന്ന യുവത്വം എന്ന വിശേഷണത്തിന് അർഹമായ ഒറ്റപ്പേരു, "സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി"!!! പണ്ട് കവിത തിയേറ്ററിൽ കമ്മീഷണർ കാണാൻ പോയിട്ട് ഇടി കൊണ്ട് ടിക്കറ്റ് കിട്ടാതെ മടങ്ങിയതും പിന്നെ പിറ്റേന്ന് വാശിക്ക് ചേച്ചിയെ കൊണ്ടോയി സ്ത്രീകളുടെ ക്യുവിൽ നിർത്തി ടിക്കറ്റെടുത്തു കണ്ടതുമൊക്കെ ഓർക്കുന്നു. എന്തോ ഒരു സ്പിരിറ്റായിരുന്നു അങ്ങേരങ്ങനെ സ്‌ക്രീനിൽ രഞ്ജിപണിക്കർ ഡയലോഗുകൾ പറഞ്ഞങ്ങനെ കത്തിക്കേറുമ്പോൾ. ഇനിയും അങ്ങയെ വേണം, കൂടുതൽ കരുത്തോടെ.... കൂടുതൽ ശക്തമായ കഥാപാത്രങ്ങളിലൂടെ ! കാത്തിരിക്കുന്നു. ടൈം സിനിമയുടെ ഷൂട്ടിനിടയിൽ പാട്ടുണ്ടാക്കാൻ ഞാനും പുത്തഞ്ചേരി ചേട്ടനും കാരൈക്കുടിയിൽ വന്നപ്പോൾ ചോറ് വിളമ്പി തന്നതൊക്കെ ഓർക്കുന്നു ! പിറന്ത നാൾ വാഴ്ത്തുക്കൾ പ്രിയ സൂപ്പർസ്റ്റാർ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona