'ഭക്ഷണമില്ല, ബാത്ത്റൂം ഇല്ല': നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ നേരിടുന്നത് കൊടിയ പീഡനമെന്ന് അഭിഭാഷകന്‍

ഇപ്പോള്‍ ഇതാ  നവാസുദ്ദീൻ സിദ്ദിഖിക്ക് എതിരെയും കുടുംബത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആലിയയുടെ അഭിഭാഷകന്‍. 

Nawazuddin Siddiqui his family ensured no food, bathroom is given to wife Aaliya vvk

മുംബൈ: ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മ മെഹ്റുന്നിസ സിദ്ദിഖി അദ്ദേഹത്തിന്‍റെ ഭാര്യ ആലിയ കേസ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. വെർസോവ പൊലീസില്‍ മെഹ്റുന്നിസ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിരുന്നു. ഐപിസി 452, 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. 

കേസുമായി ബന്ധപ്പെട്ട് വെർസോവ പോലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വന്നത്. നടന്‍റെ ഭാര്യയും അമ്മയും തമ്മില്‍ നേരത്തെ തര്‍ക്കവും വഴക്കും നിലനിന്നിരുന്നു. അതേ സമയം വീട്ടില്‍ തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്‍റെ ഭാര്യ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്റുന്നിസ നല്‍കിയ പരാതി പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍.

ഇപ്പോള്‍ ഇതാ  നവാസുദ്ദീൻ സിദ്ദിഖിക്ക് എതിരെയും കുടുംബത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആലിയയുടെ അഭിഭാഷകന്‍. തന്‍റെ കക്ഷിക്ക് നവാസുദ്ദീന്‍റെ കുടുംബം ഭക്ഷണം നല്‍കിയില്ലെന്നും, ബാത്ത് റൂം ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നുമാണ് ആലിയയുടെ അഭിഭാഷകന്‍ പറയുന്നത്. 

"നവാസുദ്ദീൻ സിദ്ദിഖിയും കുടുംബാംഗങ്ങളും ആലിയ സിദ്ദിഖിയെ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധ്യമായതെല്ലാം ചെയ്തു. അവർ ആലിയയ്ക്കെതിരെ ക്രിമിനൽ പരാതി നൽകി. തുടർന്ന്, പോലീസ് മുഖേന അവർ അവളെ അറസ്റ്റ് ചെയ്യുമെന്ന് എല്ലാ ദിവസവും വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു" -അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. 

"അതേസമയം, പോലീസിന്‍റെ നടപടികളിലും വീഴ്ചകള്‍ പറ്റി. അത് ഇപ്പോള്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ല. ഐപിസി സെക്ഷൻ 509 പ്രകാരം ആലിയ സിദ്ദിഖി നൽകിയ രേഖാമൂലമുള്ള പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ നടപടിയെടുത്തില്ല " - അഭിഭാഷകൻ കൂട്ടിച്ചേർത്തു. 

"കഴിഞ്ഞ ഏഴു ദിവസമായി നവാസുദ്ദീൻ സിദ്ദിഖിയുടെ കുടുംബാംഗങ്ങള്‍ എന്‍റെ കക്ഷിക്ക് ഭക്ഷണമോ കിടക്കയോ കുളിക്കാൻ ബാത്ത്റൂമോ ഒന്നും നൽകുന്നില്ല. ആലിയയെ നിരീക്ഷിക്കാന്‍ ബോഡിഗാര്‍ഡിനെ വയ്ക്കുകയും,  സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. സിദ്ദിഖിയുടെ വീട്ടിലെ ഹാളിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളോടൊപ്പം ആലിയ താമസിക്കുന്നത്"  അഭിഭാഷകൻ പറയുന്നത്. 

2010ലാണ് ആലിയയെ നവാസുദ്ദീൻ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ഇത് നവാസുദ്ദീൻ സിദ്ദിഖിയുടെ രണ്ടാം വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

എന്നാല്‍ 2020 ല്‍ നവാസുദ്ദീൻ സിദ്ദിഖിയില്‍ നിന്നും ആലിയ വിവാഹ മോചനം തേടിയിരുന്നു. ഒപ്പം നടനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസും നല്‍കി. മുംബൈയിലാണ് അന്ന് നവാസുദ്ദീൻ സിദ്ദിഖിക്കും ബാക്കി നാല് കുടുംബാഗങ്ങള്‍ക്കുമെതിരെ കേസ് കൊടുത്തത്. എന്നാല്‍ 2021 ല്‍ ആലിയയ്ക്ക് കൊവിഡ് വന്നപ്പോള്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ പരിചരണത്തില്‍ മനസ് മാറി തന്‍റെ പരാതികള്‍ പിന്‍വലിക്കുകയും. വീണ്ടും തുടര്‍ന്ന് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പിന്നീട് ഇവര്‍ തന്നെ വ്യക്തമാക്കിയത്. 

വീട്ടില്‍ കയറി മര്‍ദ്ദിച്ചു; നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യയ്ക്കെതിരെ അമ്മ കേസ് കൊടുത്തു

ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ കണ്ടത് തെന്നിന്ത്യന്‍ സിനിമകള്‍; 2022 ല്‍ ഏറ്റവും ജനപ്രീതി നേടിയ ഹിന്ദി ചിത്രങ്ങള്‍

Latest Videos
Follow Us:
Download App:
  • android
  • ios