വിഗ്ഗുകൾ പലതരം! ഒരു സിനിമയിൽ തന്നെ നിരവധി, ചിലവോ അരക്കോടിയോളം; തുറന്നുപറഞ്ഞ് ബാലയ്യ
ടോളിവുഡിൽ വൻ തോതിൽ ആഘോഷിക്കപ്പെടുന്ന നടന്മാരിൽ ഒരാളാണ് നന്ദമുരി ബാലകൃഷ്ണ.
സിനിമയ്ക്കായി രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തുന്നവരാണ് നടീനടന്മാർ. ശരീരഭാരം മുതൽ മുടികളിൽ വരെ മാറ്റം വരുത്താൻ അവർ തയ്യാറാകാറുണ്ട്. വിഗ്ഗുകൾ വയ്ക്കുന്ന നടന്മാരും ഉണ്ട്. അതിന് ഉദാഹരണങ്ങൾ നിരവധിയാണ്. എന്നാൽ പലപ്പോഴും അത് തുറന്നുപറയാൻ ആരും തയ്യാറാകാറില്ല. എന്നാൽ ഇവരിൽ നിന്നും വ്യത്യസ്തനാകുക ആണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ.
താൻ വിഗ് വയ്ക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബാലയ്യ. താൻ വിഗ് ധരിക്കുന്നുണ്ടെന്നും അത് തുറന്ന് പറയാൻ മടിയില്ലെന്നും നടൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ബാലയ്യ ഇക്കാര്യം പറഞ്ഞത്.
പല സിനിമകളിലും പല തരത്തിലുള്ള വിഗ് ആണ് ബാലയ്യ ധരിക്കാറുള്ളത്. ഒരു സിനിമയ്ക്ക് തന്നെ മൂന്നോ നാലോ എണ്ണം വയ്ക്കാറുണ്ട്. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിൽ വിഗ്ഗുകൾക്ക് മാത്രം ചെലവായത് 50ലക്ഷത്തോളം രൂപയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മൂന്ന് വിഗ് ആണ് നടൻ ഈ സിനിമയ്ക്ക് ഉപയോഗിച്ചതെന്നും വാർത്തകളുണ്ടായിരുന്നു. 2017ൽ വിഗുകൾ ഒഴിവാക്കി ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ ബാലയ്യ തയ്യാറെടുക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
ടോളിവുഡിൽ വൻ തോതിൽ ആഘോഷിക്കപ്പെടുന്ന നടന്മാരിൽ ഒരാളാണ് നന്ദമുരി ബാലകൃഷ്ണ. എന്നാൽ സോഷ്യൽ മീഡിയയിൽ സ്ഥിരം ട്രോളുകൾക്ക് പാത്രമാകാറുമുണ്ട് താരം. അദ്ദേഹത്തിന്റെ സിനിമകളിലെ അതിനാടകീയത നിറഞ്ഞ രംഗങ്ങൾ ആണ് അതിന് കാരണം. പല പരിപാടികളിലും ബാലയ്യ നടത്തുന്ന പരാമർശങ്ങളും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
'നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ'; മാധ്യമങ്ങളോട് സുരേഷ് ഗോപി
ഒക്ടോബര്‍ 19ന് റിലീസ് ചെയ്ത ചിത്രമാണ് ഭഗവന്ത് കേസരി. അനില്‍ രവിപുഡി ആണ് ചിത്രം സംവിധാനം ചെയ്തത്. 130.01കോടിയാണ് ചിത്രം ഇതുവരെ നേടിയതെന്നാണ് കണക്കുകള്‍. നവംബര്‍ 23ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..