'മൂന്നാഴ്ച, ആറ് തൊഴിലാളികളുടെ അധ്വാനം'; തന്‍റെ വിവാഹ വസ്ത്രത്തെക്കുറിച്ച് മൃദുല
തന്‍റെ വിവാഹ വസ്ത്രം നിർമിക്കുന്നതിന്‍റെ വീഡിയോ ആണ് മൃദുല പങ്കുവച്ചിരിക്കുന്നത്
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളായ മൃദുല വിജയും യുവ കൃഷ്‍ണയും വിവാഹിതരാകുന്ന വാർത്ത എത്തിയതു മുതൽ വലിയ സന്തോഷത്തിലാണ് ആരാധകർ. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും നിശ്ചയ ദിവസത്തെ ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി ഇരുവരും പങ്കുവയ്ക്കുകയും ചെയ്‍തിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ ദിനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
നിശ്ചയം കഴിഞ്ഞതിനു പിന്നാലെ ഇരുവരും ചേർന്ന് 'മൃദ്വ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇരുവരുടെയും കുഞ്ഞു വിശേഷങ്ങൾ പോലും പങ്കുവയ്ക്കുന്ന ഇടത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നു ലഭിച്ചത്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു വീഡിയോയുമായാണ് മൃദുല എത്തുന്നത്.
തന്‍റെ വിവാഹ വസ്ത്രം നിർമിക്കുന്നതിന്‍റെ വീഡിയോ ആണ് മൃദുല പങ്കുവച്ചിരിക്കുന്നത്. പുടവ നെയ്തെടുക്കുന്ന വീഡിയോയിൽ അതിന്‍റെ വിശേഷങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ആറ് തൊഴിലാളികൾ ചേർന്നാണ് പുടവ നെയ്യുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്ന് ആഴ്ചയുടെ അധ്വാന ഫലമായി തയ്യാറാകുന്ന കസവ് പുടവ നെയ്യുന്നവർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മൃദുല വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്‍ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്‍റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona