'ഒറ്റയടിക്ക് സ്വരം പാടണം, കഥാപാത്ര ഫീൽ കണ്ണിലും മുഖത്തും, ഒറ്റ ടേക്കിലെടുത്ത് ലാൽ, കട്ട് പറയാതെ പ്രിയൻ ഓടി'

എംജി ശ്രീകുമാര്‍ ആണ് ഗാനം ആലപിച്ചത്. 

mg sreekumar says about mohanlal movie Chithram climax song nrn

കംപ്ലീറ്റ് ആക്ടർ, ഈ വിശേഷണത്തിന് മലയാള സിനിമയിൽ അർഹനായ ഒരേയൊരാൾ മാത്രമെ ഉള്ളൂ. മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ അ​ദ്ദേഹം നെയ്തെടുത്ത പദവിയാണ് അത് എന്നതിൽ യാതൊരു സശയവും ഇല്ല. അത്തരത്തിൽ മോഹ​ൻലാൽ അനശ്വരമാക്കിയ ഒട്ടനവധി സിനിമകളുണ്ട്. അതിൽ ഒന്നാണ് ചിത്രം. 1988ൽ പ്രിയദർശന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം മോഹൻലാലിന്റെ കരിയറിലെ വലിയൊരു സിനിമ തന്നെയാണ്.

ചിത്രത്തിൽ വിഷ്ണു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 'എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ' തുടങ്ങിയ ഡയലോ​ഗൊക്കെ പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ചത് ചെറിയ രീതിയിൽ ഒന്നും ആയിരുന്നില്ല. ഇതുമാത്രമല്ല. വേറെ സീനുകളും ഡയലോ​ഗുകളും. അത്രത്തോളം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങിയുള്ള പ്രകടനമായിരുന്നു മോഹൻലാലിന്റേത്. ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ് അതിലെ പാട്ടുകളായിരുന്നു. പ്രത്യേകിച്ച് 'സ്വാമിനാഥ പരിപാലയ..'എന്ന ​ഗാനം. ഈ ​ഗാനത്തിലെ സ്വരം ഒറ്റടേക്കിലാണ് മോഹൻലാൽ പാടി തീർത്തതെന്ന് പറയുകയാണ് ​ഗാനമാലപിച്ച എംജി ശ്രീകുമാർ. എംജി എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഓസ്‌ലറി'ന് അടിപതറുന്നോ ? ജയറാം ചിത്രത്തിന് ബോക്സ് ഓഫീസില്‍ സംഭവിക്കുന്നത് എന്ത് ?

'സ്വാമിനാഥ എന്ന കീർത്തനം ചിത്രം സിനിമയുടെ ക്ലൈമാക്സ് ആയി ഇടുകയാണെന്ന് പ്രിയൻ എന്നെ വിളിച്ചു പറഞ്ഞു. ഞാനപ്പോൾ ഒന്നും മിണ്ടിയില്ല. കാരണം അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. ഒടുവിൽ മദ്രാസിൽ പോയി റെക്കോർഡ് ചെയ്തു. അന്ന് വൈകുന്നേരം എന്ത് ചെയ്യാനാ ഇതെന്ന് പ്രിയനോട് ചോദിച്ചു. പടം തീരുന്നത് ഈ പാട്ട് കൊണ്ടാണ്. പിന്നെ എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന ഡയലോ​ഗും. ശരിക്കും അത് പ്രിയന്റെ ചങ്കൂറ്റം ആണ്. ആ പാട്ട് കൂടി വന്നപ്പോൾ സിനിമയുടെ ഫീൽ കൂടി. അതിന് വേണ്ടി ചെറിയ പൊടികൈകളും ഞാൻ പാട്ടിൽ ഇട്ടിട്ടുണ്ട്. മുരുകാലയ സ്റ്റുഡിയോയിൽ വച്ചായിരുന്നു പാട്ടിന്റെ ഷൂട്ട്. സ്റ്റുഡിയോയിൽ ഞാൻ എത്തിയതും ലാൽ എന്റെ ചെവിയിൽ ഒരു പതിനഞ്ച് തെറി. ഞാൻ എന്തോന്ന് ചെമ്മാം കുടി ശ്രീനിവാസ അയ്യരാടെയ് എന്നൊക്കെ പറ‍ഞ്ഞ്  കുറേ പറഞ്ഞു. പാട്ടിലെ സ്വരത്തിൽ പ്രിയനൊരു പണി കൊടുത്തു. മുന്നിൽ ക്യാമറ ഉണ്ടാകും. ഇത് നോക്കി ആ സ്വരം മുഴുവനും പാടണമെന്ന് മോഹൻലാലിനോട് പറഞ്ഞു. ഡയലോഡ് ആണേൽ എത്രവേണേലും പറയാം. ഈ സ്വരമൊന്നും കറക്ടായി വരില്ലെന്ന് ലാൽ പറഞ്ഞു. ഒടുവിൽ ലാൽ എന്നോട് പറഞ്ഞു നീയാണ് ഇതിന് ഉത്തരവാദി ക്യാമറയുടെ താഴത്ത് ഇരിക്കാൻ പറഞ്ഞു. പേപ്പറിൽ സ്വരമെല്ലാം എഴുതി ക്യാമറയ്ക്ക് താഴേ ഇരുന്നു. ഞാൻ ഉറക്കെ സ്വരവും പറയുന്നു പേപ്പറും കാണിച്ച് കൊടുക്കുന്നുണ്ട് ലാലിന്. വിശ്വസിക്കില്ല പറഞ്ഞാൽ, മോഹൻലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ഒറ്റ ടേക്കിൽ ഫിനിഷ് ചെയ്തു. അവിടെ ചായ കൊടുത്തോണ്ട് നിന്നവർ വരെ കയ്യടിച്ചു. പ്രിയൻ കട്ട് പറഞ്ഞില്ല ഓടിക്കളഞ്ഞ്. മോഹൻലാൽ എന്നെ നോക്കിയിട്ട് മതിയാ എന്ന് ചോദിച്ചു. ​ഗുരുവെ നമിച്ചെന്ന് ഞാനും. വെറുതെ പാടിയതല്ല അത്. ആ കഥാപാത്രത്തിന്റെ ഫുൾ ഫീലും കണ്ണിലും മുഖത്തുമൊക്കെ വരുന്നുണ്ട്', എന്നാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്. 

Latest Videos
Follow Us:
Download App:
  • android
  • ios