'ഐ ആം ബാക്ക്'; മലയാളം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തി ലത സംഗരാജു
'ആനന്ദരാഗം' എന്ന പരമ്പരയിലൂടെയാണ് ലത വീണ്ടും സ്‌ക്രീനിലേക്കെത്തുന്നത്
മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്ന 'നീലക്കുയില്‍' അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അതിലെ താരങ്ങളെയൊന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. തെലുങ്കില്‍ നിന്നെത്തിയ ലത സംഗരാജു അവതരിപ്പിച്ച റാണിയെന്ന കഥാപാത്രത്തിന് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. മറുഭാഷയില്‍ നിന്നും പകരക്കാരിയായാണ് ലത മലയാളത്തിലേക്കെത്തിയത്. താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായിരുന്നു. 'ആദിത്യന്‍', 'റാണി', 'കസ്തൂരി' തുടങ്ങിയ കഥാപാത്രങ്ങളായിരുന്നു പരമ്പരയില്‍ ലീഡ് റോളിലുണ്ടായിരുന്നത്. പരമ്പരയിക്കുശേഷമായിരുന്നു താരത്തിന്റെ വിവാഹവും ആദ്യത്തെ കുഞ്ഞുമെല്ലാം. കുഞ്ഞിനിപ്പോള്‍ രണ്ട് വയസ് കഴിഞ്ഞു. മിനിസ്‌ക്രീനില്‍ ഇല്ലായിരുന്നെങ്കിലും പാചകവും മറ്റുമായി താരം യൂട്യൂബില്‍ സജീവമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം റാണി തിരികെ മലയാളം മിനി സ്‌ക്രീനിലേക്കെത്തുകയാണ്.
'ആനന്ദരാഗം' എന്ന സൂര്യാ ടി.വിയിലെ പരമ്പരയിലൂടെയാണ് ലത വീണ്ടും സ്‌ക്രീനിലേക്കെത്തുന്നത്. സണ്‍ ടി.വിയിലെ ഇതേ പേരിലുള്ള തമിഴ് പരമ്പരയുടെ റീമേക്കാണ് ആനന്ദരാഗം. ദര്‍ശന എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പരമ്പര, തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളു. പ്രധാന കഥാപാത്രമായ ദര്‍ശനയായി അഭിനയിച്ചിരുന്ന ഷെറിന്‍ പിന്മാറിയതോടെയാണ് പുതിയ ദര്‍ശനയായി ലത എത്തുന്നത്. നായികയ്ക്ക് പ്രാധാന്യമുള്ള പരമ്പരയിലേക്ക് തങ്ങളുടെ പ്രിയതാരം എത്തുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഞാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു എന്നുപറഞ്ഞുകൊണ്ട് ലത തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പരമ്പരയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
നീലക്കുയില്‍ പരമ്പരയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചതെങ്കിലും, പ്രേക്ഷകര്‍ക്ക്
ചെറിയൊരിഷ്ടം 'റാണി'യോടുണ്ടായിരുന്നു. പരമ്പരയുടെ അവസാനം 'റാണി' നല്ലൊരു കഥാപാത്രമായി എത്തുക കൂടി ചെയ്തതോടെ റാണിയായെത്തിയ ലത സംഗരാജു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി. 'നീലക്കുയില്‍' അവസാനിച്ചശേഷം, മലയാളികളെ ഏറെ ഇഷ്ടമാണെന്നും, അവസരം വന്നാല്‍ ഇനിയും മലയാളത്തിലേക്ക് എത്തുമെന്നും ലത സംഗരാജു നിരന്തരം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരെക്കാളും എക്‌സൈറ്റ്‌മെന്റിലാണ് താരം.
ALSO READ : 'എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം'; സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം