അനാഥനെപ്പോലെ മെഡിക്കല്‍ കോളേജില്‍ സിദ്ധാര്‍ത്ഥ് : 'കുടുംബവിളക്ക്' റിവ്യു

കഴിഞ്ഞ ദിവസം സുമിത്രയെ കാണാനായി സിദ്ധാര്‍ത്ഥ് സുമിത്രാസില്‍ എത്തിയിരുന്നു.

kudumbavilakku serial review asianet nrn

കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് 'കുടുംബവിളക്ക്'. ആകസ്മികമായ മുഹൂര്‍ത്തങ്ങളാണ് പരമ്പരയെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. സുമിത്രയുടെ മകന്‍ പ്രതീഷ്, ചെന്നൈയില്‍ ഒരു വീട്ടുതടങ്കലിലായിരുന്നു. ബ്ലാക്‌മെയിലും മറ്റുമായി പ്രതീഷിനെ പിടിച്ചുവച്ചിടത്തുനിന്നും സുമിത്രയും രോഹിത്തുമെല്ലാം പ്രയത്‌നിച്ചാണ് പ്രതീഷിനെ നാട്ടിലെത്തിച്ചത്. പ്രതീഷ് നാട്ടിലെത്തി പ്രശ്‌നങ്ങളെല്ലാം ഒന്ന് ഒതുങ്ങി എന്ന് തോന്നിയ നേരത്താണ് അടുത്ത പ്രശ്‌നം ശ്രീനിലം വീട്ടിലേക്കെത്തുന്നത്. സുമിത്രയുടെ ആദ്യ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് അപകടത്തില്‍ പെട്ടിരിക്കുകയാണ്. ആദ്യ ഭാര്യയായ സുമിത്രയെ ഉപേക്ഷിച്ച്, സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ വേദികയേയും സിദ്ധാര്‍ത്ഥ് ഉപേക്ഷിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗികൂടിയായ വേദികയെ ഇപ്പോള്‍ പരിചരിക്കുന്നത് സുമിത്രയാണ്.

കഴിഞ്ഞ ദിവസം സുമിത്രയെ കാണാനായി സിദ്ധാര്‍ത്ഥ് സുമിത്രാസില്‍ എത്തിയിരുന്നു. ആകെ തളര്‍ന്ന സിദ്ധാര്‍ത്ഥിനെയാണ് അവിടെ കണ്ടത്. ഒരു അവസാനത്തെ ആശ്രയം എന്ന നിലയ്ക്കായിരുന്നു സിദ്ധാര്‍ത്ഥ് സുമിത്രയ്ക്കരികിൽ എത്തിയത്. എന്നാല്‍ ഉള്ളിലുള്ള സങ്കടമെല്ലാം സുമിത്ര സിദ്ധാര്‍ത്ഥിനോട് ദേഷ്യമായി തീര്‍ക്കുകയാണുണ്ടായത്. ഒരു കോടതിമുറ്റത്ത് എന്നെ വലിച്ചെറിഞ്ഞ് മറ്റൊരു സ്ത്രീയ്ക്കുവേണ്ടി പാഞ്ഞുപോയ ആളാണ് നിങ്ങള്‍, അന്നത്തെ എന്റെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല. ശേഷം നിങ്ങളെ വിശ്വസിച്ച് ഇറങ്ങിവന്ന് രണ്ടാമത്തെ സ്ത്രീയേയും നിങ്ങള്‍ ഉപേക്ഷിക്കുന്നു.. അവരുടെ മാനസികാവസ്ഥയും നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് നിങ്ങളുടെ മാനസികാവസ്ഥയെപ്പറ്റി നിങ്ങളെന്നോട് സംസാരിക്കരുത് എന്നാണ് സിദ്ധാര്‍ത്ഥിനോട് സുമിത്ര പറഞ്ഞത്.

സിദ്ധാര്‍ത്ഥ് കാണാന്‍ വന്നതിനെപ്പറ്റിയും മറ്റുമെല്ലാം പറഞ്ഞ് സുമിത്രയും വേദികയും ചിരിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് നല്ല പിള്ള ചമയാനുള്ള ശ്രമത്തിലാണെന്നും, അത് എന്തിനാണെന്നും രണ്ടുപേരും ആലോചിക്കുന്നുമുണ്ട്. ശേഷം കാണിക്കുന്നത്, പിറ്റേന്ന് രാവിലെ വീട്ടിലേക്ക് ഒരു പൊലീസ് ജീപ്പ് വരുന്നതാണ്. പൊലീസുകാരന് സുമിത്രയെ പരിചയമുണ്ടെങ്കിലും ശിവദാസ മേനോനെ കണട്ടെ എന്നാണ് പറയുന്നത്. അങ്ങനെ വീട്ടിലേക്ക് കയറുന്ന പൊലീസ് സിദ്ധാര്‍ത്ഥിന് അപകടം പറ്റിയെന്നുള്ള വിവരങ്ങള്‍ കുടുംബത്തോട് പറയുന്നുണ്ട്. 

'ജവാന്റെ' വരുമാനം കള്ളക്കണക്കെന്ന് കമന്റ്; 'മിണ്ടാതിരുന്ന് എണ്ണി നോക്ക്' എന്ന് ഷാരൂഖ്, കയ്യടി

എല്ലാം കേള്‍ക്കുന്ന സരസ്വതിയമ്മ ആകെ കരയുകയാണ്. ഒരു അനാഥനെപ്പോലെ സിദ്ധാര്‍ത്ഥ് മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്നും, നിങ്ങള്‍ ആരെങ്കിലും അയാളുടെ കാര്യങ്ങള്‍ നോക്കാനായി വരണമെന്നും പറഞ്ഞാണ് പൊലീസുകാരന്‍ പോകുന്നത്. സിദ്ധാര്‍ത്ഥിന്റെ നില ക്രിട്ടിക്കലാണെന്നാണ് പൊലീസിന്റെ സംസാരത്തില്‍ നിന്നും മനസ്സിലാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ.

Latest Videos
Follow Us:
Download App:
  • android
  • ios