'ഞാനൊരു വൈറൽ ജീവിയല്ല'; കിഷോർ സത്യക്ക് ചിലത് പറയാനുണ്ട്

സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. സിനിമയോടൊപ്പം തന്നെ നിരവധി പരമ്പരകളില്‍ മികച്ച വേഷം ചെയ്ത് ശ്രദ്ധ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗ കാലത്തും ഏതൊരാളെയും പോലെ വീട്ടില്‍ തന്നെ ലോക്കായിരുന്നു താരവും. 

 

kishore sathya shares a thought and reply to fans

സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. സിനിമയോടൊപ്പം തന്നെ നിരവധി പരമ്പരകളില്‍ മികച്ച വേഷം ചെയ്‍ത് ശ്രദ്ധ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗ കാലത്തും ഏതൊരാളെയും പോലെ വീട്ടില്‍ തന്നെ ലോക്കായിരുന്നു താരവും. 


ഇപ്പോഴിതാ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് കിഷോർ. എന്താണ് ഇൻസ്റ്റയിൽ പടമൊന്നും ഇടാത്തതെന്ന ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി കൂടിയാണ് താരത്തിന്റെ കുറിപ്പ്. ഞാൻ ഒരിക്കലും സോഷ്യൽ മീഡിയ സെലിബ്രറ്റി അല്ലെന്ന് കിഷോർ പറയുന്നു.


സിനിമകളും  പരമ്പരകളും ഷോകളുമൊക്കെ കണ്ട് ഇഷ്‍ടപ്പെട്ടവരാണ്  എന്നെ സ്‍നേഹിക്കുന്നവർ എന്ന് ഞാൻ വിശ്വസിക്കുന്നു.  ഇൻസ്റ്റഗ്രാം പേജിൽ ആകെ 2000 പേർ പോലും ഫോളോവേഴ്‍സ് ആയി ഇല്ല എന്നത് അത്ഭുതപെടുത്തിയേക്കാം. ഞാൻ ഒരു വൈറൽ ജീവിയല്ലെന്നും കിഷോർ കൂട്ടിച്ചേർക്കുന്നു. ഒരു ത്രോബാക്ക് ചിത്രം പങ്കുവച്ചായിരുന്നു കിഷോറിന്റെ കുറിപ്പ്.


കിഷോറിന്റെ കുറിപ്പിങ്ങനെ

 
 എന്താ ഇൻസ്റ്റയിൽ പടമൊന്നുമിടാത്തെ എന്ന് ചോദിച്ച് കുറെ മെസ്സേജസ് വരുന്നുണ്ട്.  ലോക്ക് ഡൗണ്‍ ആയി  വീട്ടിൽ ഇരുപ്പായിട്ട്  രണ്ട്
മാസം  ആകാറാവുന്നു.  ഞാൻ ഒരിക്കലും ഒരു സോഷ്യൽ മീഡിയ സെലിബ്രേറ്റി അല്ല എന്നാണ് എന്റെ വിശ്വാസം. എന്റെ സിനിമകളും  പരമ്പരകളും ഷോകളുമൊക്കെ കണ്ട് ഇഷ്‍പ്പെട്ടവരാണ്  എന്നെ സ്‍നേഹിക്കുന്നവർ എന്ന് ഞാൻ വിശ്വസിക്കുന്നു.


എന്റെ ഇൻസ്റ്റ പേജിൽ ആകെ 2000 പേർ പോലുമില്ല എന്ന് പറയുമ്പോൾ പലരും  കണ്ണ് തള്ളിയേക്കാം. അതാണ് ഞാൻ പറഞ്ഞത്  ഞാൻ ഒരു വൈറൽ  ജീവിയല്ല.. വൈറൽ ആക്കാനായി ബോധപൂർവം ഒന്നും ചെയ്യാറുമില്ല. കഴിഞ്ഞ  രണ്ടുമൂന്ന് ആഴ്‍ചകളായി  ടെലിവിഷൻ  താരങ്ങളുടെ  സംഘടന ആയ  ആത്മയുടെ  അംഗങ്ങൾക്കുള്ള വാക്‌സിനേഷൻ പദ്ധതിയുമായുള്ള തിരക്കുകളിൽ  ആയിരുന്നു.


സഹപ്രവർത്തകകർക്കു വേണ്ടി ഓടിനടക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിനിടയിൽ ഇൻസ്റ്റയും ഫേസ്ബുക്കും ഒക്കെ എന്നിൽ നിന്ന് തൽക്കാലം പാലിച്ചു. നിങ്ങളുടെ പരാതി തീർക്കാൻ  ഒരു പടം  ഇടാമെന്നു നോക്കുമ്പോൾ പുതിയ  നല്ലൊരു പടം പോലുമില്ല. അപ്പോൾ ഒരു ത്രോബാക്ക് കിടക്കട്ടെ എന്ന് കരുതി. ജാട  കുറക്കേണ്ട. കോട്ടും സൂട്ടുമൊക്കെ ആവട്ടെ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios