മൂന്ന് വർഷത്തെ പ്രയത്നം, 5.35 കോടി സബ്സ്ക്രൈബേഴ്സ്, കേരളത്തിലാദ്യം; ഇത് 'കെഎൽ ബ്രോ'യുടെ വിജയ​ഗാഥ

 സിൽവർ ബട്ടണാണ്(ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്), ഗോൾഡൻ ബട്ടൺ (ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ്), ഡയമണ്ട് പ്ലേ ബട്ടൺ (പത്ത് മില്യൺ), കസ്റ്റം ക്രിയേറ്റർ അവാർഡ് അഥവ റൂബി ക്രിയേറ്റർ(അൻപത് മില്യൺ) എന്നിവയാണ് ഇവർക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.

kerala first 50 million subscribers youtube channel kl bro biju rithvik success journey

കേരളത്തിൽ ഇന്ന് ഒട്ടനവധി യുട്യൂബ് ചാനലുകൾ ഉണ്ട്. ട്രാവൽ, സിനിമ, സൈക്കോളജി, ലൈഫ് സ്റ്റൈൽ, കുക്കിം​ഗ് തുടങ്ങി ഒട്ടനവധി ചാനലുകൾ. എന്റർടെയ്ൻമെന്റ് എന്നതിന് പുറമെ ഒരു വരുമാന മാർ​ഗം കൂടിയായതിനാലാണ് ഭൂരിഭാ​ഗം പേരും യുട്യൂബിലേക്കും വ്ലോ​ഗിങ്ങിലേക്കും എത്തിപ്പെടുന്നത്. അത്തരത്തിൽ യുട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്  കെ എല്‍ ബ്രോ ബിജു ഋത്വിക് എന്ന യുട്യൂബ് ചാനലാണ്. 

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ ഈ യുട്യൂബേഴ്സ് കണ്ണൂർ ജില്ലയിലെ പാവന്നൂർ സ്വദേശികളാണ്. ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യ കവിയും മരുമകളും ഒക്കെ അടങ്ങിയവരാണ് ചാനലിലെ പ്രധാന താരങ്ങൾ. ഇവരുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണമാകട്ടെ 55.3 മില്യൺ. അതായത് 5.35 കോടി സബ്സ്ക്രൈബേഴ്സ്. റൂബി ക്രിയേറ്റർ അവാർഡും ഇവർക്ക് അടുത്തിടെ ലഭിച്ചിരുന്നു. 

kerala first 50 million subscribers youtube channel kl bro biju rithvik success journey

"ഞാൻ എല്ലാ തരം പണികളും ചെയ്തിട്ടുള്ള ആളാണ്. ക്വാറികളിൽ കല്ല് പൊട്ടിക്കുന്നത് അടക്കമുള്ള കൂലിപ്പണികൾ എല്ലാം ചെയ്തിട്ടുണ്ട്. അങ്ങനെ പോയി പോയി അവസാനം ബസിൽ ‍ഡ്രൈവറായി കയറുക ആയിരുന്നു. അങ്ങനെ നിൽക്കുമ്പോഴാണ് കൊറോണ വരുന്നത്. പണിക്ക് പോകാൻ പറ്റാതായി. അങ്ങനെയാണ് ടിക് ടോക്കിൽ ഞാൻ വീഡിയോ ചെയ്യാൻ തുടങ്ങിയത്. റഷീദ് എന്ന് പറയുന്ന ആളാണ് ഫോൺ വാങ്ങിത്തന്നത്. കണ്ണൂർകാരനും കന്നടക്കാരിയും എന്നതായിരുന്നു ആദ്യത്തെ വീഡിയോ. ഒരു വർഷം വരെ അത്ര കാര്യമായ മാറ്റം ഞങ്ങൾക്ക് ഉണ്ടായില്ല. ഒന്നരവർഷം എടുത്തു ഒരു മില്യൺ ആകാൻ. മൊത്തം മൂന്ന് വർഷം കൊണ്ടാണ് 55 മില്യൺ ആയത്", എന്ന് ബിജു ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണം സ്പെഷ്യൽ പ്രോഗ്രാമിൽ പറഞ്ഞു. 

kerala first 50 million subscribers youtube channel kl bro biju rithvik success journey

അവൻ വരുന്നു, 'ഒറ്റക്കൊമ്പൻ' ! സുരേഷ് ​ഗോപിക്ക് ഒരു സിനിമയ്ക്ക് 6 കോടി വാങ്ങുന്ന നായികയോ ?

ഒരു സിനിമ ചെയ്യാനുള്ള ആ​ഗ്രഹവും ബിജു പ്രകടിപ്പിക്കുന്നുണ്ട്. ഞാൻ കഥ എഴുതിയിട്ടുണ്ട്. അത് വിഷ്വലായി കാണണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. അത് വരുമെന്നാണ് പ്രതീക്ഷയെന്നും അത് തന്റെ സ്വപ്നമാണെന്നും ബിജു പറഞ്ഞു. സിൽവർ ബട്ടണാണ്(ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്), ഗോൾഡൻ ബട്ടൺ (ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ്), ഡയമണ്ട് പ്ലേ ബട്ടൺ (പത്ത് മില്യൺ), കസ്റ്റം ക്രിയേറ്റർ അവാർഡ് അഥവ റൂബി ക്രിയേറ്റർ(അൻപത് മില്യൺ) എന്നിവയാണ് ഇവർക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇനിയുള്ളത് പത്ത് മില്യണ്‍ സബ്സ്ക്രൈബേഴ്സ് ആവുമ്പോഴുള്ള റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios