രാവിലെ പത്രം ഇടാന്‍ വന്ന 'ഫഹദ് ഫാസില്‍': വീഡിയോ വൈറല്‍
വീഡിയോയില്‍ പത്രം ഇടുന്ന ഫഹദിനോട് മുഖച്ഛായ ഉള്ള വ്യക്തിയുമായി സംഭാഷണം നടത്തുന്നുണ്ട്. പത്രം ഇടുന്നയാളോട് തന്നെ ഫഹദ് ഫാസിലിനെപ്പോലുണ്ടെന്ന് വീഡിയോ എടുക്കുന്നവര്‍ പറയുന്നുണ്ട്.
കൊച്ചി: മലയാള സിനിമയിലെ സൈക്കോ വില്ലന്‍ ക്യാരക്ടറുകള്‍ എടുത്താല്‍ അതില്‍ മുന്‍പില്‍ നില്‍ക്കുന്ന വേഷമാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം. വിചിത്രമായ പെരുമാറ്റവും, സ്വഭാവവും, രൂപവും ഒക്കെയുള്ള ഷമ്മി വളരെ വേഗം പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. പലപ്പോഴും ഷമ്മി എന്ന പ്രയോഗം മലയാളികള്‍ക്കിടയില്‍ ചിലരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാനും തുടങ്ങി.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുകയാണ്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ അതേ രൂപഭാവത്തില്‍ ഒരു പത്ര വിതരണക്കാരന്‍. സോഷ്യല്‍ മീഡിയയിലെ വിവിധ പേജുകളില്‍ ഈ വീഡിയോ വൈറലാകുന്നുണ്ട്. സിദ്ധിഖ് അസീസ്യ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. "രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു നോക്കിയപ്പോ ഫഹദ് ഫാസിൽ" ലോക്കേഷന്‍ വയനാട് എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
വീഡിയോയില്‍ പത്രം ഇടുന്ന ഫഹദിനോട് മുഖച്ഛായ ഉള്ള വ്യക്തിയുമായി സംഭാഷണം നടത്തുന്നുണ്ട്. പത്രം ഇടുന്നയാളോട് തന്നെ ഫഹദ് ഫാസിലിനെപ്പോലുണ്ടെന്ന് വീഡിയോ എടുക്കുന്നവര്‍ പറയുന്നുണ്ട്. ചിരിച്ചുകൊണ്ട് മടങ്ങുന്ന വ്യക്തി. വിജീഷ് എന്നാണ് തന്‍റെ പേര് എന്നും പറയുന്നുണ്ട്. എന്തായാലും അവസാനം ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗും വീഡിയോയില്‍ കേള്‍ക്കാം.
2019 - കലാമൂല്യവും ജനപ്രീതിയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഇതിലെ ഷമ്മി എന്ന റോളിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുമുണ്ടായി. ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.
മധു സി. നാരായണൻ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആയിരുന്നു സംഗീതം.
ഇങ്ങേര് ജ്യോത്സ്യനാണോ എന്ന് സോഷ്യല്‍ മീഡിയ; മമ്മൂട്ടിയെക്കുറിച്ച് അന്ന് പൃഥ്വി പറഞ്ഞത് കിറുകൃത്യം
ബാഹുബലിയില്‍ ആദ്യം കട്ടപ്പയായി നിശ്ചയിച്ചത് സത്യരാജിനെ അല്ലായിരുന്നു; പകരം മറ്റൊരു സൂപ്പര്‍താരം.!