ജീവിതത്തിൽ സ്വന്തം വീട്ടുകാരെയല്ലാതെ ആരെയും വിശ്വസിക്കരുതെന്ന് ദിയ കൃഷ്ണ

ഈ ചോദ്യോത്തരങ്ങളില്‍ ദിയ നേരിട്ട പ്രധാന ചോദ്യം, ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്, ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രയോഗികമായിട്ടുണ്ടോ? എന്നതായിരുന്നു. 

diya krishna instagram q and a session hints her breakup vvk

തിരുവനന്തപുരം: പ്രേക്ഷകര്‍ക്ക് ഏറേ പ്രിയപ്പെട്ടതാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് കൃഷ്ണകുമാറിന്‍റെ മക്കള്‍.  'കൃഷ്ണ' സഹോദരിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുമുണ്ട്. ഇതില്‍ ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചോദ്യത്തോര പരിപാടിയുടെ ഉത്തരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

ഈ ചോദ്യോത്തരങ്ങളില്‍ ദിയ നേരിട്ട പ്രധാന ചോദ്യം, ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്, ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രയോഗികമായിട്ടുണ്ടോ? എന്നതായിരുന്നു. ഇതില്‍ ദിയ നല്‍കിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നാണ്.

ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും ദിയ മറുപടി നല്‍കുന്നുണ്ട്. "ആരേയുമില്ല, സിംഗിള്‍ ആസ് എ പ്രിങ്കില്‍" എന്നാണ് സോഷ്യല്‍ മീഡിയ താരത്തിന്‍റെ മറുപടി. 'ഓസി നീ ഓക്കെ അല്ലെ' എന്ന ചോദ്യത്തിന് പെര്‍ഫെക്ട് ഓകെ എന്നാണ് ദിയ നല്‍കിയ മറുപടി. 

ഇന്‍സ്റ്റഗ്രാം സംവാദത്തിനിടെ ദിയയുടെ അമ്മ സിന്ധുകൃഷ്ണയും ചോദ്യവുമായി എത്തി.'ഒസി നിനക്ക് എന്നെ ഇഷ്ടമാണോ?' എന്നായിരുന്നു ദിയയുടെ അമ്മയുടെ ചോദ്യം. യാ ബ്രോ എന്നാണ് ദിയ നല്‍കി മറുപടി. എന്താണ് ആരാധകര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്ന ചോദ്യത്തിന് ജീവിതം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ജീവിക്കുക എന്നായിരുന്ന ദിയയുടെ മറുപടി.

അതേ സമയം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി പ്രണയത്തിലാണെന്ന് ദിയ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള നിരവധി വീഡിയോകളും ഇന്‍സ്റ്റയില്‍ ഉണ്ടായിരുന്നു. പുതിയ മറുപടികള്‍ പ്രകാരം ഇരുവരും ബ്രേക്ക് അപ് ആയി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. 

വൈഷ്ണവ് തന്നെ മുന്‍പ് ഇരുവരുടെയും ബന്ധം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് അടുത്തിടെ അപ്രത്യക്ഷമായിരുന്നു. ഇതും ഇപ്പോഴുള്ള ദിയയുടെ മറുപടിയും ഇരുവരുടെയും ബ്രേക്ക് അപിലേക്ക് എത്തിയെന്നാണ് സോഷ്യല്‍ മീഡിയ സംസാരം. 

സ്വിം സ്യൂട്ടിലുള്ള ചിത്രത്തിന് മോശം കമന്റ്; മറുപടിയുമായി ദിയ കൃഷ്ണ

'ചില സൈക്കോ പടങ്ങളിലെ അതേ അവസ്ഥ'; യുവാവ് വീട്ടിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ ദിയ കൃഷ്ണ

Latest Videos
Follow Us:
Download App:
  • android
  • ios