ചലഞ്ചിന്റെ നാലാം ദിവസം: ജി എസ് പ്രദീപിനൊപ്പം ചാക്കോച്ചന്റെ ചെസ് കളി; ഒടുവിൽ ജയിച്ചതാര് ?
ചെസ് കളി ആയിരുന്നു കുഞ്ചാക്കോ ബോബന്റെ ചലഞ്ച്. എന്നാല്‍ ചാക്കോച്ചന്റെ എതിരാളിയാണ് ചലഞ്ചിന്റെ പ്രത്യേകത. ശ്രീ ജി എസ് പ്രദീപാണ് ചാക്കോച്ചനൊപ്പം ചെസ് കളിക്കാനൊരുങ്ങിയത്.
രണ്ട് ദിവസം മുമ്പാണ് ലോക്ക്ഡൗണിലെ വിരസത അകറ്റുന്നതിന് വേണ്ടി ഒരു ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ എത്തിയത്. ‘ചാക്കോച്ചൻ ചലഞ്ച്‘ എന്നായിരുന്നു ഇതിനെ പേരിട്ടത്. പതിനാറാം തീയതി വരെ ഈ ചലഞ്ച് കാണുമെന്നാണ് താരം അറിയിച്ചതും. ഇതിന്റെ നാലാം ദിവസമായ ഇന്ന് വളരെ രസകരമായ ചലഞ്ചാണ് താരം ചെയ്തത്.
ചെസ് കളി ആയിരുന്നു കുഞ്ചാക്കോ ബോബന്റെ ചലഞ്ച്. എന്നാല്‍ ചാക്കോച്ചന്റെ എതിരാളിയാണ് ചലഞ്ചിന്റെ പ്രത്യേകത. ശ്രീ ജി എസ് പ്രദീപാണ് ചാക്കോച്ചനൊപ്പം ചെസ് കളിക്കാനൊരുങ്ങിയത്. ജീവിതം ദൈവം നമുക്ക് തന്ന ചെസ്സ് ബോർഡ് ആണെന്നും ഓരോ കരുവും സൂക്ഷിച്ചു നീക്കണം എന്നും പണ്ടാരോ പറഞ്ഞു കേട്ട ധൈര്യം മാത്രമായിരുന്നു ജി എസ് പ്രദീപിനെ പോലൊരു ലെജൻഡിനെതിരെ മത്സരിക്കാനിറങ്ങുമ്പോൾ മനസ്സിൽ തേന്നിയതെന്ന് ചാക്കോച്ചൻ പറയുന്നു.
ദൈവത്തിന്റെ കരു നീക്കങ്ങൾ എനിക്കനുകൂലമായിരുന്നു ഇന്ന്. ഒരു ത്രില്ലെർ സിനിമ പോലെ രസകരമായ ആ മത്സരത്തിലെ വിജയി താനായെന്നും കുഞ്ചാക്കോ ബോബൻ അറിയിക്കുന്നു.
കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചാക്കോച്ചൻ ചലഞ്ചിലെ ഏറ്റവും ത്രില്ലിംഗ് ആയ ഒന്നാണ് ഇന്ന് കടന്നു പോയത്. ജീവിതം ദൈവം നമുക്ക് തന്ന ചെസ്സ് ബോർഡ് ആണെന്നും ഓരോ കരുവും സൂക്ഷിച്ചു നീക്കണം എന്നും പണ്ടാരോ പറഞ്ഞു കേട്ട ധൈര്യം മാത്രമായിരുന്നു ജി എസ് പ്രദീപിനെ പോലൊരു ലെജൻഡിനെതിരെ മത്സരിക്കാനിറങ്ങുമ്പോൾ മനസ്സിൽ. ജയത്തിനും തോൽവിക്കുമെല്ലാം അപ്പുറം അദ്ദേഹത്തെ പോലൊരാളോടൊപ്പം മത്സരിക്കാനുള്ള വേദി കിട്ടിയപ്പോൾ അങ്ങേയറ്റം സന്തോഷിച്ചു...
ഒരു ത്രില്ലർ സിനിമയുടെ അപ്രവചനീയമായ വഴിയിൽ എത്തിയത് പോലെ ആണ് ഞാൻ മത്സരത്തിറങ്ങിയത്. പരമാവധി സമയം അദ്ദേഹത്തിനൊപ്പം മൂവുകളുമായി പിടിച്ചു നിൽക്കണം എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ ദൈവത്തിന്റെ കരു നീക്കങ്ങൾ എനിക്കനുകൂലമായിരുന്നു ഇന്ന്. ഒരു ത്രില്ലെർ സിനിമ പോലെ രസകരമായ ആ മത്സരത്തിലെ വിജയി ഞാനായി. വിജയത്തേക്കാൾ തിളക്കമുള്ള ഓർമ്മകളും നിമിഷങ്ങളും ജി എസ് പ്രദീപിനൊപ്പം പങ്കുവച്ചത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ ഓൺലൈൻ ഗെയിമിംഗ് അനുഭവം പങ്കുവെക്കുമല്ലോ!? മറ്റൊരു ചലഞ്ചുമായി നമുക്ക് നാളെ കാണാം!
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona