'വിവാഹം കഴിക്കുകയാണെങ്കിൽ പത്ത് പവന്‍ സ്വര്‍ണം ഞാൻ വധുവിന് നല്‍കും': സുബീഷ് സുധി
കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നുവെന്നും സുബീഷ് പറയുന്നു.
കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമാകുകയാണ്. താരങ്ങളടക്കം നിരവധി പേരാണ് വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തിയത്. ഇപ്പോഴിതാ നടൻ സുബീഷ് സുധി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
വിവാഹം കഴിക്കുകയാണെങ്കില്‍ വധുവിന് 10 പവന്‍ സ്വര്‍ണം താൻ അങ്ങോട്ടു നല്‍കുമെന്നാണ് നടൻ സുബീഷ് സുധി. കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നുവെന്നും സുബീഷ് പറയുന്നു.
സുബീഷ് സുധിയുടെ വാക്കുകൾ
കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona