കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ച്, സ്വയം പ്രകാശിക്കാം; യോ​ഗാ ദിനത്തിൽ മോഹൻലാൽ

മാസ്‌കോടു കൂടി പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാമെന്ന് മോഹൻലാൽ കുറിക്കുന്നു. 

artist mohanlal wish yoga day

ന്താരാഷ്ട്ര യോഗാ ദിനമാണ് ഇന്ന്. നിരവധി പേരാണ് ഇതിനോടകം യോ​ഗയുടെ പ്രധാന്യത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവച്ചും രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടൻ മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മാസ്‌കോടു കൂടി പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാമെന്ന് മോഹൻലാൽ കുറിക്കുന്നു. 

മോഹൻലാലിന്റെ പോസ്റ്റ്

ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ  ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios