റെയില്‍വേ സ്റ്റേഷനില്‍ തുടങ്ങിയ പ്രണയം വളര്‍ന്ന് സന്തോഷ കുടുംബമായി: അനില ശ്രീകുമാറിന്‍റെ ജീവിതം
പ്രണയ വിവാഹമായിരുന്നു അനിലയുടേയും ശ്രീകുമാറിന്റേയേും. ഇപ്പോഴിതാ താരത്തിന്റെ കുടുംബസമേതമുള്ള ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടിക്കുകയാണ്.
കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനില ശ്രീകുമാര്‍. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുളള താരമാണ് അനില. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സീരിയലുകള്‍ ചെയ്തിട്ടുണ്ട് അനില. പ്രണയ വിവാഹമായിരുന്നു അനിലയുടേയും ശ്രീകുമാറിന്റേയേും. ഇപ്പോഴിതാ താരത്തിന്റെ കുടുംബസമേതമുള്ള ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടിക്കുകയാണ്.
ഭർത്താവിനും മക്കൾക്കുമൊപ്പം വളരെ സന്തോഷവതിയായാണ് ചിത്രങ്ങളിൽ താരം കാണപ്പെടുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ''ഞങ്ങള്‍ക്ക് രണ്ട് മക്കള്‍. മകന്‍ അഭിനവ് ജോലി ചെയ്യുന്നു. മകള്‍ ആദിലക്ഷ്മി പ്ലസ് വണ്ണിന് പഠിക്കുന്നു. ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. പിന്നെ യൂട്യൂബ് ചാനലുണ്ട്. ഒഴിവുനേരങ്ങളില്‍ മ്യൂറല്‍ പെയിന്റ് ചെയ്യും, നെറ്റിപ്പട്ടം ഉണ്ടാക്കും.
ഓര്‍ഡറുകള്‍ വരുന്നതിനനുസരിച്ച് ചെയ്തുനല്‍കും. ഇതൊക്കെയാണ് മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന കാര്യങ്ങള്‍. പിന്നെ, ഒരു വരുമാനമാര്‍ഗം കൂടിയാണല്ലോ. എല്ലാത്തിനും കുടുംബത്തിന്റെ പിന്തുണയുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ കരുത്ത്. പരസ്പരം തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും വിമര്‍ശിച്ചും അഭിനന്ദിച്ചും അംഗീകരിച്ചും ജീവിതം സുന്ദരമായി പോവുന്നു.'' എന്നും അനില പറയുന്നുണ്ട്.
''ആദ്യ സീരിയല്‍ 'ദീപനാളങ്ങള്‍ക്കു ചുറ്റും' ചെയ്യുമ്പോഴാണ് ഞാനും ചേട്ടനും തമ്മില്‍ കാണുന്നത്. ആ സീരിയലിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു അദ്ദേഹം. സൗഹൃദം വളര്‍ന്ന് പ്രണയമായി. അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമൊക്കെയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു. എന്റെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി'' എന്നാണ് പ്രണയകഥ ചോദിച്ചപ്പോഴുള്ള അനിലയുടെ മറുപടി.
റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പ്രണയം എന്റെ പ്രണയം തുടങ്ങുന്നത്. ദീപനാളത്തിന് ചുവട്ടില്‍ എന്ന സീരിയില്‍ അഭിനയിക്കാനായി അനില വരുമ്പോള്‍ കൂട്ടാനായി റെയില്‍വെ സ്റ്റേഷനിലേക്ക് പോയത് ഞാനായിരുന്നു. അവിടെ വച്ചായിരുന്നു അനിലയെ ആദ്യമായി കാണുന്നത് എന്നാണ് ശ്രീകുമാര്‍ പറഞ്ഞത്.
ആദ്യ പോസ്റ്ററില്‍ ഞെട്ടിച്ച മഞ്ജു വാര്യര്‍ ചിത്രം "ഫൂട്ടേജ് " വരുന്നു: റിലീസ് ഡേറ്റായി