ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് ഐശ്വര്യ രാജേഷ്

ഒരാൾ എന്ത് കഴിക്കണം, ഒരു ഭക്തൻ ശുദ്ധനാണോ അല്ലയോ എന്നതിനെക്കുറിച്ച് ദൈവം നിയമങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു.

Aishwarya Rajesh On Menstruating Women's Entry In Sabarimala

ചെന്നൈ: തന്‍റെ അഭിനയമികവിനാലും, നിലപാടുകൊണ്ടും തമിഴകത്ത് ശ്രദ്ധേയായ നടിയാണ് ഐശ്വര്യ രാജേഷ്. തന്‍റെ അടുത്ത സിനിമയായ  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഐശ്വര്യ.   “ദൈവം എല്ലാവർക്കും വേണ്ടിയാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ സ്ത്രീപുരുഷ വ്യത്യാസമില്ല.”- എന്നതാണ് ഐശ്വര്യ ഈ വിഷയത്തില്‍ ആദ്യം തന്നെ പറയുന്നത്.

ദൈവത്തിന് ക്ഷേത്രപരിസരത്ത് കയറാൻ പറ്റുന്നവര്‍ അല്ലാത്തവര്‍ എന്ന തരത്തില്‍ വിവേചനം ഇല്ലെന്ന് ഐശ്വര്യ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള നിയമങ്ങള്‍ മനുഷ്യർ സൃഷ്ടിച്ച നിയമങ്ങൾ മാത്രമാണ്. ശബരിമലയില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തർ പുണ്യഭൂമിയിൽ പ്രവേശിക്കുന്നതിൽ ഒരു ക്ഷേത്രത്തിലെയും ദൈവത്തിന് അസ്വസ്തയുണ്ടാകില്ലെന്ന് ഐശ്വര്യ കൂട്ടിച്ചേർത്തു.

ഒരാൾ എന്ത് കഴിക്കണം, ഒരു ഭക്തൻ ശുദ്ധനാണോ അല്ലയോ എന്നതിനെക്കുറിച്ച് ദൈവം നിയമങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. ആർത്തവമുള്ള സ്ത്രീകളെ ഒരു ക്ഷേത്രപരിസരത്തും പ്രവേശിക്കുന്നതിൽ നിന്ന് ദൈവം ഒരിക്കലും വിലക്കില്ലെന്ന് ഐശ്വര്യ പറഞ്ഞു. ഈ മനുഷ്യനിർമിത നിയന്ത്രണങ്ങൾക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് -ഐശ്വര്യ രാജേഷ് പറഞ്ഞു.

മലയാളത്തില്‍ ഇറങ്ങിയ ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ  അതേ പേരിലുള്ള റീമേക്കാണ് ഐശ്വര്യയുടെ പുതിയ ചിത്രം. നിമിഷ സജയന്‍ അവതരിപ്പിച്ച പ്രധാന റോളാണ് ഐശ്വര്യ തമിഴില്‍ അവതരിപ്പിക്കുന്നത്. ആർ കണ്ണന്‍ സംവിധാനം ചെയ്ത ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും.  ആർഡിസി മീഡിയ നിര്‍മ്മിച്ച ചിത്രത്തില്‍ രാഹുൽ രവീന്ദ്രനാണ് സുരാജ് വെഞ്ഞാറന്‍മൂട് അഭിനയിച്ച വേഷത്തില്‍ എത്തുന്നത്.

കാത്തിരുന്ന പ്രഖ്യാപനമെത്തി, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്

അജിത്തിന്‍റെ അടുത്ത ചിത്രം 'എകെ62'ല്‍ നിന്നും വിഘ്നേശ് ശിവന്‍ പുറത്ത് ?

Latest Videos
Follow Us:
Download App:
  • android
  • ios