'എട്ടാം വിവാഹ വാർഷികം, ഇനിയും പോകാനുണ്ട്'; അവിനെ ചേർത്തണച്ച് സ്നേഹത്തോടെ ശ്രുതി ലക്ഷ്മി
എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ശ്രുതിയും അവിനും.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞ് പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞ താരമാണ് ശ്രുതി ലക്ഷ്മി. ഷോയില്‍ വന്ന സമയത്ത് ശ്രുതി ഏറ്റവും അധികം സംസാരിച്ചത് ഭര്‍ത്താവ് അവിനെ കുറിച്ചായിരുന്നു. എന്നാല്‍ ബിഗ് ബോസിന് അകത്തും പുറത്തുമുള്ള ചിലര്‍ ഷോയിലെ ശ്രുതിയുടെ സൗഹൃദങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. റിനോഷ് ജോര്‍ജ്ജുമായുള്ള ശ്രുതിയുടെ സൗഹൃദം വലിയ രീതിയില്‍ നെഗറ്റീവ് പബ്ലിസിറ്റി നേടിയിരുന്നു. മത്സരിച്ച ജിഷ്ണു ജോഷി പോലും ഇതിനെ വളച്ചൊടിച്ചത് ശ്രുതിയെ മാനസികമായി തകര്‍ക്കുകയും ചെയ്തു.
ഇപ്പോഴിതാ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ''ഞങ്ങള്‍ക്ക് എട്ടാം വിവാഹ വാര്‍ഷികം, ഇനിയും പോകാനുണ്ട്. നിന്നോടൊപ്പം ചെലവഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷത്തോളം പ്രപഞ്ചത്തില്‍ മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. നമ്മള് പങ്കിടുന്ന സ്നേഹം ഈ ലോകത്തിലെ എല്ലാ ഭൗതിക അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണ്. അതെല്ലാം എന്നും തുടരും. ലവ് യു ലൈഫ് ലൈന്‍'' എന്നാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കിംവദന്തികള്‍ക്കൊന്നും ശ്രുതിയുടെയും അവിന്റെയും ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. പുറത്തിറങ്ങിയ ശ്രുതിയെ ഏറ്റവും അധികം പിന്തുണച്ചതും ചേര്‍ത്തു പിടിച്ചതും അവിന് തന്നെയാണ്. അവിന്റെ കൈ മുറുകെ പിടിക്കുമ്പോള്‍ ഈ ഗോസിപ്പുകളൊന്നും തന്നെ സംബന്ധിച്ച് ഒന്നുമല്ല എന്ന് ശ്രുതിയും പ്രതികരിച്ചു. ആ വിവാദങ്ങള്‍ക്ക് ശേഷമുള്ള ശ്രുതിയുടെ ആദ്യത്തെ വിവാഹ വാര്‍ഷിക ആഘോഷമാണിത്. അത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. വിഷ്ണു ജോഷിയടക്കമുള്ളവര്‍ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി തുടക്കം കുറിച്ച ആളാണ് ശ്രുതി ലക്ഷ്മി. പിന്നീട് കോളേജ് കുമാരന് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായെത്തി. അതിന് ശേഷം ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്ന ശ്രുതി ഏറ്റവുമൊടുവില്‍ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്.
'കാതൽ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ വിളിച്ചു..'; സ്വവർഗാനുരാഗിയുടെ വാക്കുകൾ, ഏറ്റെടുത്ത് സിനിമാ ലോകം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..