'ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ..'; മുടിക്ക് കിട്ടിയ 'പണി'യെ പറ്റി പ്രയാഗ മാർട്ടിൻ
മേക്കോവർ എന്ന നിലയിൽ ചെയ്തതല്ല ഇതെന്നും സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമാണിതെന്നും പ്രയാഗം പറഞ്ഞു
മലയാള സിനിമയിലെ യുവതാര നിരയിൽ മുൻപന്തിയിൽ ഉള്ള നടിയാണ് പ്രയാഗ മാർട്ടിൻ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രയാഗ മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രയാഗയുടെ മേക്കോവർ ലുക്കായിരുന്നു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നത്. തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു നടി മുടി കളർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മേക്കോവറിന് പിന്നിലെ രസകരമായി സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രയാഗ.
മേക്കോവർ എന്ന നിലയിൽ ചെയ്തതല്ല ഇതെന്നും സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമാണിതെന്നും പ്രയാഗം പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിനിടയിൽ ആയിരുന്നു പ്രയാഗയുടെ വെളിപ്പെടുത്തൽ.
‘‘സത്യം പറഞ്ഞാൽ സിസിഎല്ലിനു വേണ്ടി ചെയ്തതല്ല ഈ മേക്കോവർ. മേക്കോവര്‍ ആയിട്ടേ ചെയ്തതല്ല. യഥാർത്ഥത്തിൽ ഇതല്ല ഞാൻ ഉദ്ദേശിച്ച കളർ. അബദ്ധത്തിൽ ഇങ്ങനെ ആയിപ്പോയതാ. അല്ലാതെ മനഃപൂർവം ലുക്ക് മാറ്റിയത് അല്ല. പിന്നെ മറ്റൊരു കാര്യം, ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാൻ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ’’, എന്നാണ് പ്രയാഗ പറഞ്ഞത്.
ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രയാഗ ഇതിനകം നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് പ്രയാഗയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. 2020ൽ റിലീസ് ചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന സിനിമയാണ് പ്രയാഗയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
വിദ്യാർത്ഥികളുടെ രക്ഷകനായി 'വാത്തി' എത്തുന്നു; ധനുഷിന്റെ മാസ് പ്രകടനവുമായി ട്രെയിലർ
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷമി എന്നിലരാണ് മറ്റ് അഭിനേതാക്കള്‍. അതേസമയം, നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു.