ഹജ്ജ്; സൗദി അറേബ്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

എല്ലാ മുസ്ലിംകൾക്കും അനുഗ്രഹീതമായ ഈദ്​ ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ വർഷത്തെ ഹജ്ജ്​ തീർത്ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുകയും ചെയ്യുന്നു.

world health organisation  congratulates Saudi Arabia for holding the Hajj amid pandemic

റിയാദ്​: കൊവിഡ്​ വ്യാപനം തുടരുന്ന സാഹചര്യത്തിലും ഹജ്ജ്​ തീർഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്‍റോസ് ഗിബ്‍റിസോസ് അഭിനന്ദിച്ചു. ബലിപെരുന്നാൾ ആശംസ സന്ദേശത്തിലാണ് ഇക്കാര്യം പരമാർശിച്ചത്​. 

എല്ലാ മുസ്ലിംകൾക്കും അനുഗ്രഹീതമായ ഈദ്​ ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഈ വർഷത്തെ ഹജ്ജ്​ തീർത്ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പുതിയ സ്ഥിഗതികളുമായി പൊരുത്തപ്പെടാൻ രാജ്യങ്ങൾക്ക്​ ചെയ്യാവുന്നതും സ്വീകരിക്കേണ്ടതുമായ നടപടികളുടെ ശക്തമായതും മാതൃകാപരവുമായ തെളിവാണിത്​. കാര്യം അത്ര എളുപ്പമല്ല. എന്നാലത്​ സാധ്യമാണ്​. 

പകർവ്യാധി എന്നതുകൊണ്ട് ജീവിതം അവസാനിപ്പിക്കണമെന്ന് അർത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. നാമെല്ലാവരും വൈറസിനൊപ്പം എങ്ങനെ ജീവിക്കണമെന്ന്​ പഠിക്കണം. നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യകരമായ ജീവിതം പുനഃരാംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. പ്രത്യേകിച്ച്​ കോവിഡ് രോഗസാധ്യതയുള്ള എല്ലാ വിഭാഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios