ഒമാനില്‍ സന്ദര്‍ശക വിസയുടെ കാലാവധി നീട്ടി

കൊവിഡ് 19 മൂലം ഒമാനിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനാല്‍ രാജ്യത്തേക്ക് സന്ദര്‍ശക വിസയിലെത്തി മടങ്ങി പോകുവാന്‍  കഴിയാതെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വിദേശികള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ ഈ പ്രസ്താവന ആശ്വാസമാകും.

visit visa extended in oman

മസ്കറ്റ്: സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ് വിസയിലോ നിലവില്‍ ഒമാനില്‍ താമസിച്ചു വരുന്ന വിദേശികളുടെ വിസാ കാലാവധി ജൂണ്‍ 30 വരെ നീട്ടിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ വര്‍ത്താ കുറിപ്പില്‍ പറയുന്നു. കൊവിഡ് 19 മൂലം ഒമാനിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനാല്‍ രാജ്യത്തേക്ക് സന്ദര്‍ശക വിസയിലെത്തി മടങ്ങി പോകുവാന്‍  കഴിയാതെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് വിദേശികള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസിന്റെ ഈ പ്രസ്താവന ആശ്വാസമാകും.

കഴിഞ്ഞയാഴ്ചയായിരുന്നു  ടൂറിസ്റ്റ് വിസകളുടെ സാധുത 2021 മാര്‍ച്ച് വരെ നീട്ടിയിരുന്നത്. ഒമാനിലേക്കുള്ള  സന്ദര്‍ശനത്തിനായി 2020 മാര്‍ച്ച് 1 മുതല്‍ 2020 ഓഗസ്റ്റ് 31 വരെ  അനുവദിച്ച  ടൂറിസ്റ്റ് വിസയുടെ കാലവധിയാണ് 2021 മാര്‍ച്ച് വരെ നീട്ടി നല്‍കിയത്.

യുഎഇയില്‍ ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios