യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കൊവിഡ്; ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍

ഇതുവരെ 67,282 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 58,582 പേരും രോഗമുക്തരായി. നിലവില്‍ 8,324 രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,000 പുതിയ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തി. 

UAE reports 275 new covid cases on monday

അബുദാബി: യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 94 പേര്‍ രോഗമുക്തരായി. ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 376 ആയി. അതേസമയം ജാഗ്രത പാലിച്ചില്ലെങ്കില്‍ യുഎഇയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇതുവരെ 67,282 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 58,582 പേരും രോഗമുക്തരായി. നിലവില്‍ 8,324 രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,000 പുതിയ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തി. ഇതുവരെ നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 65 ലക്ഷം കവിഞ്ഞു. നേരത്തെ പടിപടിയായി രോഗികളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നുവെങ്കില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്. 

കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യുഎഇയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഹുസന്‍ അല്‍ ശംസിയാണ് ഞായറാഴ്ച അബുദാബി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആശങ്ക പങ്കുവെച്ചത്.

കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ല. രോഗവ്യാപനം കണ്ടെത്തിയ പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യം കുറയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios