ഒമാനില്‍ കൊവിഡ് ബാധിച്ച് പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി മരിച്ചു
ഒമാനിൽ രണ്ടു മലയാളികളുൾപ്പെടെ കൊവിഡ് മൂലം 44 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
മസ്കറ്റ്: കൊവിഡ് 19 ബാധിച്ച് ഒമാനില്‍ രണ്ട് പേര്‍ കൂടി മരിച്ചു. 44 വയസ്സുള്ള ഒരു സ്വദേശിയും 72 വയസ്സ് പ്രായമായ ഒരു വിദേശിയും കൊവിഡ് 19 മൂലം മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഒമാനിൽ രണ്ടു മലയാളികളുൾപ്പെടെ കൊവിഡ് മൂലം 44 പേരാണ് മരണപ്പെട്ടിട്ടുള്ളത്.
അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വരും ദിവസങ്ങളില്‍ വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാനിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 400 മുതല്‍ 800 വരെ എന്ന തോതിലാണ് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. മുന്നറിയിപ്പുകള്‍ ലംഘിച്ച് റമദാനില്‍ നിരവധി ഒത്തുചേരലുകള്‍ നടന്നതാണ് കൊവിഡ് ബാധിതരുടെ എണ്ണം ഉയരാനുള്ള കാരണമായതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തറാവീഹ് നമസ്‌കാരത്തിനും നോമ്പുതുറക്കാനും പല സ്ഥലങ്ങളിലും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഒത്തുചേരലുകള്‍ നടന്നതും രോഗബാധിതര്‍ വര്‍ധിക്കാന്‍ കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ കൂടുതല്‍ ഇളവുകള്‍; പള്ളികള്‍ തുറന്നേക്കും, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി