യാത്ര വൈകിയ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ബഹ്‍റൈനില്‍ നിന്ന് ഇന്ന് പുറപ്പെടും
വെള്ളിയാഴ്ച പുറപ്പെടാനിരുന്ന നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ യാത്ര വൈകിയിരുന്നു.
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ രണ്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇന്ന് കേരളത്തിലേക്ക് പുറപ്പെടും. 177 വീതം യാത്രക്കാരുമായി കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ പുറപ്പെടുകയെന്ന് കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ അറിയിച്ചു.
വെള്ളിയാഴ്ച പുറപ്പെടാനിരുന്ന നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ യാത്ര വൈകിയിരുന്നു. ഈ വിമാനങ്ങളാണ് ഇന്ന് ഉച്ചയ്ക്ക് 12ന് കോഴിക്കോടേക്കും 2.10ന് കൊച്ചിയിലേക്കും സര്‍വ്വീസ് നടത്തുക.
നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ആദ്യത്തെ രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ 169 വീതം യാത്രക്കാരുമായി വെള്ളിയാഴ്ച കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. ജോലി നഷ്ടമായവരും ഗര്‍ഭിണികളും പ്രായമുള്ളവരുമാണ് നാട്ടിലേക്ക് തിരിച്ചത്.
സമാജത്തിന്റെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായുള്ള അപേക്ഷകളില്‍ അനുകൂല സമീപനം സ്വീകരിച്ച സംസ്ഥാന നേതാക്കള്‍ക്കും നോര്‍ക്ക അധികൃതര്‍ക്കും പിന്തുണ നല്‍കിയ ബഹ്റൈന്‍ എംബസിയ്ക്കും ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങള്‍ക്കും സമാജം പ്രസിഡന്‍റ് പിവി രാധാകൃഷ്ണണപിള്ള പത്രക്കുറിപ്പിലൂടെ നന്ദി അറിയിച്ചു.