സൗദിയില്‍ കൊവിഡ് ബാധിച്ച് 10 പ്രവാസികള്‍ കൂടി മരിച്ചു
- കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ 10 പ്രവാസികള്‍ കൂടി മരിച്ചു.
- 33 നും 95നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 ബാധിച്ച് 10 പ്രവാസികള്‍ കൂടി മരിച്ചു. ഇതില്‍ ഏഴുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ് മരിച്ചത്. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. ഇതോടെ ആകെ മരണസംഖ്യ 339 ആയി.
2691 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 62545 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു.33478 പേരാണ് ഇതുവരെ രോഗമുക്തരായത്. നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 28728 പേരാണ്. ഇവരില്‍ 276 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പുതിയ രോഗികള്‍- റിയാദ്- 815, ജിദ്ദ- 311, മക്ക -306, മദീന- 236, ദമ്മാം- 157, ഹുഫൂഫ്- 140, ദറഇയ- 86, ഖത്വീഫ്- 71, ജുബൈല്‍- 63, ത്വാഇഫ്- 63, തബൂക്ക്- 49, ഖോബാര്‍ -42, ദഹ്‌റാന്‍- 34, ഹാഇല്‍ -33, ബുറൈദ -24, ശറൂറ- 19, അല്‍ഹദ- 17, അറാര്‍ -17, ഖമീസ് മുശൈത്- 12, ഉംലജ്- 12, ഹാസം അല്‍ജലാമീദ്- 12, ഉമ്മു അല്‍ദൂം -10, വാദി ദവാസിര്‍- 9, അബഹ- 8, ബേയ്ഷ്- 8, മജ്മഅ- 8, അല്‍ഖുവയ്യ- 8, മുസാഹ്മിയ- 7, റാസതനൂറ- 6, അല്‍ഖറഇ- 6, ഖുലൈസ്- 6, ഹഫര്‍ അല്‍ബാത്വിന്‍- 6, അല്‍ജഫര്‍- 5, സഫ്വ- 5, യാംബു- 5, അല്‍ഗൂസ്- 5, മന്‍ഫ അല്‍ഹുദൈദ- 5, മഹായില്‍- 4, അബ്‌ഖൈഖ്- 4, ദുബ- 4, ഖുന്‍ഫുദ- 4, ശഖ്‌റ -4, അല്‍ഖഫ്ജി- 3, ഉനൈസ- 3, ബീഷ- 3, നജ്‌റാന്‍- 3, സകാക- 2, ജദീദ അറാര്‍- 3, മിദ്‌നബ്- 2, അല്‍ബാഹ- 2, മുസൈലിഫ്- 2, റഫ്ഹ- 2, ഹുത്ത ബനീ തമീം- 2, ലൈല- 2, അല്‍അയൂണ്‍- 1, ബുഖൈരിയ- 1, തുവാല്‍- 1, റാബിഗ്- 1, അല്‍അയ്ദാബി- 1, സബ്യ -1, തുറൈബാന്‍- 1, നമീറ- 1, തുറൈഫ് -1, റുവൈദ അല്‍അര്‍ദ -1, ദുര്‍മ- 1, അല്‍റയീന്‍- 1, ഹുറൈംല- 1, റഫാഇ -1, അല്‍ഖര്‍ജ്- 1.
സൗദി അറേബ്യയില്‍ ഇനി ചാട്ടവാറടി ശിക്ഷയില്ല; കോടതികള്‍ക്ക് അറിയിപ്പ്