മനുഷ്യക്കടത്ത്, വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ ഏഴ് പേര്‍ അറസ്റ്റില്‍

800 ദിനാര്‍ മുതല്‍ 1300 ദിനാര്‍ വരെ തട്ടിയെടുത്താണ് പ്രതികൾ വ്യാജ വിസ കച്ചവടം നടത്തിയിരുന്നത്. 

seven people arrested in kuwait for human trafficking and selling fake visa

കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യക്കടത്ത്, വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഏഴ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലാണ് ഏഴ് പേര്‍ അറസ്റ്റിലായത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആദ്യത്തെ കേസില്‍ സ്വദേശികളും വിദേശികളും ചേര്‍ന്നാണ് വര്‍ക്ക് വിസകള്‍ വില്‍പ്പന നടത്തിയത്. ഇതിനായി ഓരോ ആളുകളില്‍ നിന്നും 800 ദിനാര്‍ മുതല്‍ 1300 ദിനാര്‍ വരെ തട്ടിയെടുത്തിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മറ്റൊരു കേസില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ അന്വേഷണത്തിൽ വിസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ഇടപാടുകളിൽ ഇവരെ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കവും അധികൃതർ ആരംഭിച്ചിട്ടുണ്ട്. 

Read Also -  യുഎഇയിലേക്ക് പോകാൻ തിരുവനന്തപുരം എയർപോർട്ടിലെത്തി; രാജ്യാന്തര ടെർമിനലിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം      

Latest Videos
Follow Us:
Download App:
  • android
  • ios