കൊവിഡ് കണക്കുകളില്‍ സൗദി അറേബ്യയ്ക്ക് ഇത് ആശ്വാസത്തിന്റെ ദിനങ്ങള്‍
രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 2760ഉം രോഗബാധിതരുടെ എണ്ണം 2,68,934ഉം ആയപ്പോൾ, രോഗമുക്തരുടെ എണ്ണം 2,22,936 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തിനിരക്ക് 82.9 ശതമാനമായി ഉയർന്നു.
റിയാദ്: കൊവിഡ് കണക്കുകളില്‍ സൗദി അറേബ്യയ്ക്ക് ഇത് ആശ്വാസത്തിന്റെ ദിനങ്ങള്‍. രോഗവ്യാപനവും മരണ നിരക്കും കുറഞ്ഞ് വളരെയധികം മെച്ചപ്പെട്ട നിലയിലാണ് രാജ്യമിപ്പോള്‍. രോഗമുക്തി നിരക്ക് 82.9 ശതമാനമായി ഉയർന്നു. ഇന്ന് 27 പേരാണ് മരിച്ചത്. 1993 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തപ്പോൾ 2613 പേരാണ് സുഖം പ്രാപിച്ചത്.
രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 2760ഉം രോഗബാധിതരുടെ എണ്ണം 2,68,934ഉം ആയപ്പോൾ, രോഗമുക്തരുടെ എണ്ണം 2,22,936 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തിനിരക്ക് 82.9 ശതമാനമായി ഉയർന്നു. 43238 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 2126 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ്, ജിദ്ദ, മക്ക, ദമ്മാം, ഹുഫൂഫ്, ത്വാഇഫ്, ഖത്വീഫ്, ഖോബാർ, മുബറസ്, ഹാഇൽ എന്നിവിടങ്ങളിലാണ് ഇന്ന് മരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ 53,793 കോവിഡ് ടെസ്റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 31,10,749 ആയി.