സൗദി അറേബ്യയിൽ ഇന്ന് 33 കൊവിഡ് മരണങ്ങള്‍, 1068 പുതിയ രോഗികൾ

നിലവില്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,136 ആയി കുറഞ്ഞു. ഇതിൽ 1601 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.  ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

saudi arabia reports 33 new covid cases on wednesday

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1068 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1013 പേർ രോഗമുക്തി നേടി. 33 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട്  ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,10,836 ആയി. അതിൽ 2,84,945 പേരും രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 91.8 ശതമാനമായി ഉയർന്നു. 

നിലവില്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22,136 ആയി കുറഞ്ഞു. ഇതിൽ 1601 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.  ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3,755 ആയി ഉയർന്നു. റിയാദ് 10, ജിദ്ദ 5, മക്ക 1, ദമ്മാം 4, ഹുഫൂഫ് 1, മുബറസ് 1, ഹഫർ  അൽബാത്വിൻ 1, വാദി ദവാസിർ 1, മഹായിൽ 1, അബൂഅരീഷ് 1, അറാർ 2, അയൂൺ 1, മുസാഹ്മിയ 1, അൽഖുവയ്യ 1, ദർബ് 2 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണം  സംഭവിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ജീസാനിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 84. മക്കയിൽ 67ഉം മദീനയിൽ 57ഉം റിയാദിൽ 55ഉം  തബൂക്കിൽ 48ഉം അൽഹറജയിൽ 35ഉം ഹാഇലിൽ 31ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാജ്യത്ത് 58,467 കൊവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 48,50,659 ആയി. 

Latest Videos
Follow Us:
Download App:
  • android
  • ios