സൗദി അറേബ്യയിൽ ഇന്ന് 31 കൊവിഡ് മരണങ്ങള്‍ കൂടി

രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത് 29,459 പേർ മാത്രമാണ്. ഇതിൽ 1,766 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. 

Saudi Arabia reports 31 new covid deaths on Saturday

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് 31പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 3369 ആയി. 1413 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ  1528 പേർ കൂടി സുഖംപ്രാപിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 2,97,315 പേരിൽ 2,64,487 പേരും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 89 ശതമാനമായി  ഉയർന്നു. 

രോഗികളായി രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇനി അവശേഷിക്കുന്നത് 29,459 പേർ മാത്രമാണ്. ഇതിൽ 1,766 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. അതേസമയം രാജ്യത്തെ മരണനിരക്ക് 1.1 ശതമാനമായി തുടരുകയാണ്. റിയാദ് 2, മക്ക 8, ഹുഫൂഫ് 4, മദീന 2,  ത്വാഇഫ് 5, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 2, നജ്റാൻ 1, ജീസാൻ 1, ബെയ്ഷ് 1, ഉനൈസ 1, മഹായിൽ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട്  ചെയ്തത്. 

ഇന്ന് മക്കയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 76. ദമ്മാമിൽ 68ഉം മക്കയിൽ 65ഉം റിയാദിൽ 59ഉം ജിദ്ദയിൽ 57ഉം ജീസാനിൽ 57ഉം  ഹാഇലിൽ 55ഉം യാംബുവിൽ 53ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,872 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 42,02,076 ആയി. 

Latest Videos
Follow Us:
Download App:
  • android
  • ios