സൗദിയില്‍ കൊവിഡ് ചികിത്സയ്ക്ക് ‘ഡെക്സാമെത്താസോൺ’ ഉപയോഗിക്കാൻ അനുമതി

കൃത്രിമ ശ്വാസം നൽകേണ്ട അവസ്ഥയില്‍ ആശുപത്രികളിലെത്തുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന കൊവിഡ്​ രോഗികൾക്ക്​ ‘ഡെക്സാമെത്താസോൺ’ മരുന്ന് നൽകാൻ തുടങ്ങിയതായാണ് വിവരം. 

Saudi Arabia approves Dexamethasone to treat COVID patients

റിയാദ്: കൊവിഡ് ചികിത്സക്ക്​ ‘ഡെക്സാമെത്താസോൺ’ മരുന്ന് ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ബ്രിട്ടനിൽ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികളുടെ ചികിത്സക്ക്​​ ‘ഡെക്സാമെത്താസോൺ’ മരുന്ന്​ ഉപയോഗിച്ചത് ഫലം കണ്ടുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്​ സൗദി ആരോഗ്യ മന്ത്രാലയം നിലവില്‍ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കായുള്ള പ്രോട്ടോകോളുകളിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്​. 

കൃത്രിമ ശ്വാസം നൽകേണ്ട അവസ്ഥയില്‍ ആശുപത്രികളിലെത്തുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന കൊവിഡ്​ രോഗികൾക്ക്​ ‘ഡെക്സാമെത്താസോൺ’ മരുന്ന് നൽകാൻ തുടങ്ങിയതായാണ് വിവരം. ചില പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ‘ഡെക്സാമെത്താസോൺ’ എന്ന മരുന്ന്​ തീവ്രപരിചരണത്തിൽ കഴിയുന്ന രോഗികളുടെ മരണനിരക്ക് 35 ശതമാനം കുറയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്​. കൃത്രിമ ശ്വസന സംവിധാനം വേണ്ടാത്ത രോഗികളിലും മരണ നിരക്ക് കുറയ്ക്കാന്‍ ഇത് സഹായകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ്​ ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യ മന്ത്രാലയം നിരന്തരം പരിഷ്കരിക്കുന്നുണ്ട്​. ലോകമെമ്പാടുമുള്ള ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ മന്ത്രാലയത്തിലെ വിദഗ്ധർ പരിശോധിച്ചുവരുന്നുണ്ട്​. കോവിഡിന്റെ തുടക്കം മുതൽ സൗദി അറേബ്യ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടതിൽ ചികിത്സാ പ്രോട്ടോക്കോൾ നിശ്ചയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios