അബുദാബിയില്‍ ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി
എന്നാല്‍ ഓഗസ്റ്റ് 16 മുതല്‍ അബുദാബി വിമാനത്താവളം വഴി വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാരും ഗവണ്‍മെന്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം.
അബുദാബി: അബുദാബി വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് കൊവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി വിമാന അധികൃതര്‍. നിലവില്‍ സ്വിറ്റ്സര്‍ലാന്‍ഡ്, യുകെ, യൂറോപ്യന്‍ യൂണിന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് മാത്രമായിരുന്നു കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്.
എന്നാല്‍ ഓഗസ്റ്റ് 16 മുതല്‍ അബുദാബി വിമാനത്താവളം വഴി വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാരും ഗവണ്‍മെന്റ് അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. എങ്കില്‍ മാത്രമെ ബോര്‍ഡിങ് പാസ് ലഭിക്കുകയുളളൂ. വിദേശത്ത് നിന്ന് അബുദാബിയിലെത്തുന്ന എല്ലാവരും പരിശോധനാ ഫലം പരിഗണിക്കാതെ 14 ദിവസം സ്വയം ക്വാറന്‍റീനില്‍ കഴിയുകയും വേണം.
ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്നവര്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ അംഗീകൃത മെഡിക്കല്‍ സൗകര്യം ഉപയോഗിക്കണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഭിന്നശേഷിക്കാരെയും പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.