ഒമാനില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് പെരുന്നാള്‍ കിറ്റുകളെത്തിച്ച് സോഷ്യല്‍ ഫോറം

ഒരു മാസത്തേക്ക് ആവശ്യമായ അവശ്യ വസ്‍തുക്കൾ അടങ്ങുന്ന കിറ്റുകൾ, രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, അർഹരായ ചിലരുടെ നാട്ടിലെ കുടുംബങ്ങൾക്ക് വേണ്ട സഹായം, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കുള്ള കൗൺസലിങ് കോൾ സെന്ററുകൾ തുടങ്ങിയവ ഏർപെടുത്തിയായിരുന്നു   സോഷ്യൽ ഫോറം ബലി പെരുന്നാൾ ദിനത്തിലും മാതൃകയായത് .

oman social forum distributes eid kits for keralites in distress

മസ്‍കത്ത്: ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ഒമാനിലെ മത്ര സൂഖിലെ മലയാളികൾക്ക് സോഷ്യൽ ഫോറം  പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. അഞ്ചു മാസത്തോളമായി അടഞ്ഞു കിടക്കുന്ന മത്ര സൂഖിലെ തൊഴിലാളികൾക്ക് തുണയായത് സന്നദ്ധ സംഘടനകളുടെ സേവനമായിരുന്നു. ലോക്ക്ഡൗന്റെ തുടക്കം മുതല്‍ സോഷ്യൽ ഫോറത്തിന്റെ ഇടപെടലുകൾ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഒമാനില്‍ കൊവിഡ് വ്യാപനം കൂടുതലായി അനുഭവപ്പെട്ടത് മത്രാ വിലായത്തിലായിരുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തിലും, റമദാനിലും ചെറിയ പെരുന്നാളിനും സോഷ്യൽ ഫോറം മത്ര ഘടകം സഹായവുമായെത്തിയിരുന്നു. ഒരു മാസത്തേക്ക് ആവശ്യമായ അവശ്യ വസ്‍തുക്കൾ അടങ്ങുന്ന കിറ്റുകൾ, രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, അർഹരായ ചിലരുടെ നാട്ടിലെ കുടുംബങ്ങൾക്ക് വേണ്ട സഹായം, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കുള്ള കൗൺസലിങ് കോൾ സെന്ററുകൾ തുടങ്ങിയവ ഏർപെടുത്തിയായിരുന്നു   സോഷ്യൽ ഫോറം ബലി പെരുന്നാൾ ദിനത്തിലും മാതൃകയായത് .

Latest Videos
Follow Us:
Download App:
  • android
  • ios