ദുബായില്‍ കൊവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കൊവിഡ് പോസിറ്റീവായവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം, മരുന്നൊന്നും കഴിക്കാതെ തന്നെ ശരീര ഊഷ്മാവ് തുടര്‍ച്ചയായി മൂന്ന് ദിവസം 37.5 ഡിഗ്രിയില്‍ താഴെ നിലനില്‍ക്കണം
ദുബായ്: കൊവിഡ് ബാധിതരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി. കൊവിഡ് പോസിറ്റീവായി ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലോ ചെറിയ രീതിയില്‍ മാത്രം ലക്ഷണങ്ങള്‍ പ്രകടപ്പിച്ചാലോ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകാതെ ആശുപത്രി വിടാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍ കൊവിഡ് പോസിറ്റീവായവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം, മരുന്നൊന്നും കഴിക്കാതെ തന്നെ ശരീര ഊഷ്മാവ് തുടര്‍ച്ചയായി മൂന്ന് ദിവസം 37.5 ഡിഗ്രിയില്‍ താഴെ നിലനില്‍ക്കണം എന്നിങ്ങനെയുള്ള നിബന്ധനകളും ഡിസ്ചാര്‍ജ് ചെയ്യുന്നതിനായി സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു
എന്നാല്‍ കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിസിആര്‍ പരിശോധനയില്‍ 24 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് പ്രാവശ്യം തുടര്‍ച്ചയായി നെഗറ്റീവ് ആയാലേ ഡിസ്ചാര്‍ജ് ചെയ്യാവൂ എന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റി നിര്‍ദ്ദേശിക്കുന്നു.