Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദുബൈ സ്പോര്‍ട്സ് വേള്‍ഡുമായി മഹ്സൂസ് കൈകോര്‍ക്കുന്നു

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു.

Mahzooz partners with Dubai Sports World 2022 for a second  year running
Author
Dubai - United Arab Emirates, First Published Aug 22, 2022, 4:47 PM IST | Last Updated Aug 22, 2022, 5:19 PM IST

ദുബൈ: രണ്ട് വർഷത്തിനുള്ളിൽ 27 മില്യനയര്‍മാരെ സൃഷ്ടിച്ച യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, ദുബൈ വേൾഡ് ട്രേഡ് സെന്ററുമായി (DWTC) വീണ്ടും കൈകോര്‍ക്കുന്നു. അവരുടെ മെഗാ കായിക ഇൻഡോർ ഇവന്റായ ദുബൈ സ്‌പോർട്‌സ് വേൾഡിന്റെ (DSW) തുടർച്ചയായ രണ്ടാം വർഷവും ഔദ്യോഗിക സ്പോൺസറാകുകയാണെന്ന് മഹ്സൂസ് പ്രഖ്യാപിച്ചു.

ദുബായ് സ്‌പോർട്‌സ് കൗൺസിലിന്റെയും മറ്റ് സ്‌പോർട്‌സ് അക്കാദമികളുടെയും സഹകരണത്തോടെ ഡിഡബ്ല്യുടിസി സംഘടിപ്പിക്കുന്ന ദുബായ് സ്‌പോർട്‌സ് വേൾഡ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, വോളിബോൾ, പാഡൽ, ടേബിൾ ടെന്നീസ് എന്നിവയുൾപ്പെടെയുള്ള ആവേശകരമായ കായിക പ്രവർത്തനങ്ങള്‍ക്കായുള്ള ഒരു ഇൻഡോർ സ്‌പോർട്‌സ് വേദിയാണ്. സബീല്‍ ഹാൾസ് 3 - 6ലുടനീളം 20,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഇവന്‍റില്‍ എല്ലാ പ്രായക്കാർക്കും സ്പോർട്സ്, അക്കാദമിക് കോച്ചിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ദുബായിലെ സ്‌പോർട്‌സ് കലണ്ടറിലെ ദീർഘകാല ഇൻഡോർ ഇവന്റായ ദുബൈ സ്പോര്‍ട്സ് വേള്‍ഡ് 2022 സെപ്‌റ്റംബർ അവസാനം വരെ നീണ്ടുനിൽക്കും. വിനോദത്തിന് വേണ്ടിയും പ്രൊഫഷണല്‍ അത്ലറ്റുകള്‍ക്കും ഒരുപോലെ, സുഖകരമായ അന്തരീക്ഷത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട കായികവിനോദത്തിലേര്‍പ്പെടാനാകും. 

'കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അതുവഴി നിരവധി പേരുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പദ്ധതിയില്‍ ദുബൈ സ്പോര്‍ട്സ് വേള്‍ഡും ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററുമായും സഹകരിക്കാനാകുന്നതിന്‍റെ സന്തോഷത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന്‍റെ ക്ഷേമത്തിന് പിന്തുണ നല്‍കുകയെന്നത് മഹ്സൂസിനെ സംബന്ധിച്ച് പ്രധാനമാണ്. ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുകയെന്ന ഞങ്ങളുടെ ലക്ഷ്യത്തിന്‍റെ ഭാഗം കൂടിയാണിത്'- മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു.

അറബിയില്‍ 'ഭാഗ്യം' എന്നര്‍ത്ഥം വരുന്ന മഹ്സൂസ്, രണ്ടു വര്‍ഷത്തിനുള്ളില്‍ ആകെ 260,000,000ത്തിലേറെ ദിര്‍ഹം സമ്മാനമായി നല്‍കിയിട്ടുണ്ട്. സമ്മാനങ്ങള്‍ക്ക് പുറമെ  ഇതുവരെ 8,000ത്തിലേറെ പേര്‍ക്ക് പ്രയോജനകരമായ സിഎസ്ആര്‍ പദ്ധതികളിലൂടെയും മഹ്സൂസ് ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിക്കുകയാണ്. എല്ലാ ആഴ്ചയിലും നറുക്കെടുപ്പില്‍ വിജയികള്‍ക്ക് 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മൂന്നാം സമ്മാനമായി 350 ദിര്‍ഹം എന്നിവയും നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിന് പുറമെ മഹ്സൂസ് എല്ലാ ആഴ്ചയിലും നടത്തുന്ന റാഫിള്‍ ഡ്രോയില്‍ വിജയികളാകുന്ന മൂന്നുപേര്‍ക്ക് ആകെ 100,000 ദിര്‍ഹം വീതവും സമ്മാനമായി ലഭിക്കുന്നു. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios